ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ഉണ്ടായ വാതക ചോര്‍ച്ചയില്‍ രണ്ട് മരണം
India

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ഉണ്ടായ വാതക ചോര്‍ച്ചയില്‍ രണ്ട് മരണം

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ഉണ്ടായ വാതക ചോര്‍ച്ചയില്‍ രണ്ട് മരണം. നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

By Geethu Das

Published on :

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ഉണ്ടായ വാതക ചോര്‍ച്ചയില്‍ രണ്ട് മരണം. നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരവാഡയില്‍ പ്രവര്‍ത്തിക്കുന്ന സെയ്നോര്‍ ലൈഫ് സയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ ഇന്നലെ രാത്രിയാണ് സംഭവം.

സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കി. മരിച്ച രണ്ടുപേര്‍ കമ്പനിയിലെ ജോലിക്കാരാണ്. രണ്ടു മാസത്തിന് മുമ്പ് വിശാഖപട്ടണത്തെ എല്‍ജി പോളിമേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കെമിക്കല്‍ പ്ലാന്റിലുണ്ടായ വാതക ചോര്‍ച്ചയില്‍ 11 പേര്‍ മരിക്കുകയും 1000 ത്തില്‍ അധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

(ചിത്രം: എഎന്‍ഐ ട്വിറ്റര്‍)

Anweshanam
www.anweshanam.com