ഗണേശോത്സവം - മുഹ്‌റം: കോവിഡ് സമ്പര്‍ക്കവ്യാപന മുന്നറിയിപ്പുമായി മുഖ്യമന്ത്രി താക്കറെ
India

ഗണേശോത്സവം - മുഹ്‌റം: കോവിഡ് സമ്പര്‍ക്കവ്യാപന മുന്നറിയിപ്പുമായി മുഖ്യമന്ത്രി താക്കറെ

കോവിഡ് വ്യാപനത്തില്‍ അടുത്ത 10 ദിവസം തീര്‍ത്തും നിര്‍ണായകം. ഇത് ഗണേശോത്സവം - മുഹ്‌റം ആഘോഷ വേളകളാണ്.

News Desk

News Desk

ന്യൂഡെല്‍ഹി: കോവിഡ് വ്യാപനത്തില്‍ അടുത്ത 10 ദിവസം തീര്‍ത്തും നിര്‍ണായകം. ഇത് ഗണേശോത്സവം - മുഹ്‌റം ആഘോഷ വേളകളാണ്. ജനങ്ങള്‍ കൂടുതല്‍ പുറത്തിറിങ്ങാം. ഇത് സമ്പര്‍ക്കത്തിലൂടെയുള്ള വൈറസ് വ്യാപന സാധ്യത ത്വരിതപ്പെടുത്താം. ഒപ്പം കാലവര്‍ഷവും നിര്‍ണായകമാണ് - മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.

കോവിഡ് - 19 രണ്ടാം ഘട്ട വ്യാപന സാധ്യതകള്‍ സൂക്ഷ്മമായി കണക്കിലെടുത്ത് മാത്രമെ അടുത്ത ഘട്ട ലോക്ക് ഡൗണ്‍ ഇളവുകള്‍ അനുവദിക്കൂവെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു - ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനത്ത് രണ്ടാംഘട്ട കോവിഡ് വ്യാപന സാധ്യതകള്‍ക്കെതിരെ ആരോഗ്യമേഖലയില്‍ ശക്തമായ മുന്‍കരുതലുകള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുകയാണ് -കോവിഡ്- 19 ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പൂനയില്‍ 800 കിടക്കളുടെ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ വിഡീയോ കോണ്‍ഫ്രന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പറഞ്ഞു. സാധാരണ ജീവിതത്തിലേക്ക് നമുക്ക് മടങ്ങിവരണമെന്നു പറയുമ്പോള്‍ അതിന് ജനങ്ങള്‍ കൂട്ടംകുടുമെന്നത് അനിവാര്യം. സാവധാനം അതിലേക്ക് മാറുകയാണ്. ഈ വേളയില്‍ പക്ഷേ രണ്ടാംഘട്ട വ്യാപന സാധ്യതകള്‍ ഇല്ലാതാക്കാന്‍ സൂഷ്മതയോടെ മുന്‍കരുതലോടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ വിട്ടുവീഴ്ചയരുത് - മുഖ്യമന്ത്രി ഉപദേശിച്ചു.

ഹെല്‍ത്ത് ക്ലബ്ബുകള്‍, ആരാധനാലയങ്ങള്‍ എന്നിവ തുറക്കണമെന്നാവശ്യം ഭരണമുന്നണിയുടെ ഭാഗത്തു നിന്നുമുയരുന്നുണ്ട്. പക്ഷേ ഇനിയും തീരുമാനമെടുത്തിട്ടല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം മുംബെയില്‍ 991 പുതിയ കോവിഡ് കേസുകള്‍. മരണം 34. മൊത്തം 136353. മരണം 7422. കേസുകള്‍ ഇനിയും കൂടുവാനുള്ള സാധ്യതയാണ് സംസ്ഥാന ആരോഗ്യ വകുപ്പ് മുന്നോട്ടുവച്ചിട്ടുള്ളത്.

Anweshanam
www.anweshanam.com