ഗൽവാന്‍ താഴ്‌വരയിലെ സംഭവം ; നാല് സൈനികർ കൊല്ലപ്പെട്ടതായി ഒടുവിൽ ചൈനയുടെ സ്ഥിരീകരണം

നിരവധി ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവർ വ്യക്തമാക്കിയെങ്കിലും ചൈന നിഷേധിച്ചിരുന്നു.
ഗൽവാന്‍ താഴ്‌വരയിലെ സംഭവം ; നാല് സൈനികർ കൊല്ലപ്പെട്ടതായി ഒടുവിൽ ചൈനയുടെ സ്ഥിരീകരണം

ന്യൂഡൽഹി :ലഡാക്കിലെ ഗൽവാന്‍ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ സംഘർഷത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടതായി ഒടുവിൽ ചൈനയുടെ സ്ഥിരീകരണം.ഇവരുടെ പേരുകൾ പുറത്തു വിട്ടു.

ഈ നാല് സൈനികർക്കും മരണാനന്തര ബഹുമതിയും പ്രഖ്യാപിച്ചു. നേരത്തെ പിഎൽഎ കമാൻഡിങ് ഓഫിസറുടെ മരണം ചൈന സ്ഥിരീകരിച്ചിരുന്നു.സംഘർഷത്തിൽ 45 ചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്നു റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തിരുന്നു.

നിരവധി ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവർ വ്യക്തമാക്കിയെങ്കിലും ചൈന നിഷേധിച്ചിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com