പൊള്ളുന്ന വില: തുടര്‍ച്ചയായ പതിനാറാം ദിവസവും ഇന്ധന വില കൂട്ടി
India

പൊള്ളുന്ന വില: തുടര്‍ച്ചയായ പതിനാറാം ദിവസവും ഇന്ധന വില കൂട്ടി

കഴിഞ്ഞ 16 ദിവസത്തിനുള്ളില്‍ ഡീസലിന് 8.98 രൂപയും പെട്രോളിന് 8.33 രൂപയുമാണ് വില വര്‍ധിച്ചത്

News Desk

News Desk

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ പതിനാറാം ദിവസവും ഇന്ധന വിലയില്‍ വര്‍ദ്ധനവ്. ഇന്ന് പെട്രോളിന് 33 പൈസയും ഡീസലിന് 55 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ ഡീസലിന് വില 75.07 രൂപയും പെട്രോളിന്റെ വില 79.77 രൂപയുമായി.

കഴിഞ്ഞ 16 ദിവസത്തിനുള്ളില്‍ ഡീസലിന് 8.98 രൂപയും പെട്രോളിന് 8.33 രൂപയുമാണ് വില വര്‍ധിച്ചത്. ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വില ഉയരാന്‍ തുടങ്ങിയത്. കോവിഡ് മൂലം ദിവസങ്ങളോളം വില കൂടാതിരുന്ന ഇന്ധന വിലയാണ് ഇപ്പോൾ ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ വർധിക്കുന്നത്.

അതേസമയം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞിരിക്കുന്ന ഘട്ടത്തിലാണ് എണ്ണക്കമ്ബനികള്‍ ഇത്തരത്തില്‍ വിലവര്‍ധിപ്പിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി വര്‍ധിപ്പിച്ചത് കൊണ്ടാണ് ഇന്ധനവില വര്‍ധിപ്പിക്കേണ്ടി വരുന്നത് എന്നാണ് എണ്ണക്കമ്ബനികളുടെ വാദം. ജ

2014ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതുവരെ 12 പ്രാവശ്യമാണ് ഇന്ധന തീരുവ വര്‍ധിപ്പിച്ചത്. പെട്രോളിന്റെ തീരുവ ലിറ്ററിന്10 രൂപയും ഡീസലിന് 13 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതിനിടയില്‍ വെറും രണ്ട് തവണ മാത്രമാണ് തീരുവയില്‍ കുറവ് വരുത്തിയത്.

Anweshanam
www.anweshanam.com