റഫേലിന് ആകാശത്ത് ഇന്ധനം
India

റഫേലിന് ആകാശത്ത് ഇന്ധനം

ഫ്രാന്‍സില്‍ നിന്നുള്ള പറക്കലിനിടെ ആകാശത്തുവച്ച് അഞ്ച് റഫേല്‍ വിമാനങ്ങളില്‍ ഇന്ധനം നിറച്ചു.

By News Desk

Published on :

ഫ്രാന്‍സില്‍ നിന്നുള്ള പറക്കലിനിടെ ആകാശത്തുവച്ച് അഞ്ച് റഫേല്‍ വിമാനങ്ങളില്‍ ഇന്ധനം നിറച്ചു. 30000 അടി ഉയരത്തില്‍വച്ചാണ് ഇന്ധനം നിറച്ചതെന്ന് ഇക്‌ണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫ്രഞ്ച് ഇന്ധന ടാങ്കില്‍ നിന്ന് ഇന്ധനം നിറക്കുന്ന ചിത്രത്തോടൊപ്പമാണ് വാര്‍ത്ത. ഇന്ത്യയിലെ ഫ്രഞ്ച് എംബസിയാണ് വാര്‍ത്ത നല്‍കിയിട്ടുള്ളത്. ഫ്രഞ്ച് വ്യോമതാവളം മെറിജനയില്‍ നിന്ന് ജൂലായ് 27 നാണ് റഫേല്‍ ഇന്ത്യയിലേക്ക് പറന്നുയര്‍ന്നത്.7000 കിലോമീറ്റര്‍ പിന്നിട്ട് ഇന്ന് (ജൂലായ് 29, ബുധന്‍ ) ഉച്ചയോടെ ഇന്ത്യയുടെ അംബാല സൈനിക കേന്ദ്രത്തില്‍ റഫേല്‍ പറന്നിറങ്ങും. വിമാനങ്ങളുടെ പറക്കലിനുവേണ്ട സഹായങ്ങള്‍ നല്‍കിയ ഫഞ്ച് വ്യോമസേനയെ ഇന്ത്യന്‍ വ്യോമസേന അഭിനന്ദിച്ചു.

തുടര്‍ച്ചയായ ഏഴു മണിക്കൂര്‍ പറക്കലിന് ശേഷം ജൂലായ് 27 ന്യു എഇ ദഫ്‌റ വ്യോമതാവളത്തില്‍ സ്റ്റോപ്പ് ഓവര്‍. ഇന്ന് (ജൂലായ് 29 )11ന് അവിടെ നിന്ന് ഇന്ത്യയിലേക്ക്. റഫേല്‍ ലാന്റിങ്ങുമായി ബന്ധപ്പെട്ട അംബാലയില്‍ കടുത്ത സുരക്ഷ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതായ റിപ്പോര്‍ട്ടുകളുണ്ട്.റഫേല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ 'ഗോള്‍ഡന്‍ ആരോ' വിഭാഗത്തിനു കീഴിലായിരിക്കും.

Anweshanam
www.anweshanam.com