കശ്മീരില്‍ ഏറ്റുമുട്ടല്‍; നാലു ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

നാഗര്‍കോട്ട മേഖലയിലെ ബാന്‍ ടോള്‍ പ്ലാസയ്ക്കടുത്തുവെച്ചാണ് ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ നിറയൊഴിച്ചത്.
കശ്മീരില്‍ ഏറ്റുമുട്ടല്‍; നാലു ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. നാല് ഭീകരരെ സൈന്യം വധിച്ചു. ഭീകരര്‍ തമ്പടിച്ചിരിക്കുന്ന സ്ഥലത്തേക്ക് സൈന്യം നീങ്ങുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു ട്രക്കില്‍ ഭീകരര്‍ നീങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം പരിശോധന നടത്തിയത്.

നാഗര്‍കോട്ട മേഖലയിലെ ബാന്‍ ടോള്‍ പ്ലാസയ്ക്കടുത്തുവെച്ചാണ് ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ നിറയൊഴിച്ചത്. ജമ്മു-ശ്രീനഗര്‍ ഹൈവേയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഇതേ തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ ശ്രീനഗര്‍ ഹൈവേ താല്‍ക്കാലികമായി അടച്ചതായി സൈന്യം അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com