യു.കെയില്‍ നിന്ന് ഇന്ത്യയിത്തിയ നാല് പേര്‍ക്ക് കൂടെ അതിതീവ്ര കോവിഡ്

ഗുജറാത്തിലാണ് നാല് പേര്‍ക്ക് ഇന്ന് അതിതീവ്ര കോവിഡ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്
യു.കെയില്‍ നിന്ന് ഇന്ത്യയിത്തിയ നാല് പേര്‍ക്ക് കൂടെ അതിതീവ്ര കോവിഡ്

ന്യൂഡല്‍ഹി: യു.കെയില്‍ നിന്ന് രാജ്യത്ത് തിരിച്ചെത്തിയ നാല് പേര്‍ക്ക് കൂടെ അതിതീവ്ര കോവിഡ് വൈറസ് സ്ഥിരീകരിച്ചു. ഗുജറാത്തിലാണ് നാല് പേര്‍ക്ക് ഇന്ന് അതിതീവ്ര കോവിഡ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.

യു.കെയില്‍ നിന്ന് തിരിച്ച്‌ അഹമ്മദാബാദിലെത്തി കോവിഡ് പോസിറ്റീവായ 15 പേരുടെ ഫലങ്ങള്‍ കൂടി പരിശോധനയ്ക്കായി പുനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്.

യുകെയില്‍ നിന്ന് അഹമ്മദാബാദിലെത്തിയ എല്ലാ യാത്രക്കാരെയും പരിശോധിച്ചു, അതില്‍ പോസിറ്റീവ് ആയവരുടെ സാമ്ബിളുകളാണ് കൂടുതല്‍ പരിശോധനയ്ക്കായി എന്‍ഐഎവിയിലേക്ക് അയച്ചിരിക്കുന്നത്. അതില്‍ നാല് പേര്‍ക്കാണ് ഇന്ന് അതിതീവ്ര വൈറസ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയന്തി രവി അറിയിച്ചു.

അതേസമയം, യുകെയില്‍ ​നി​ന്ന് കേ​ര​ള​ത്തി​ലെ​ത്തി​യ​വ​രി​ല്‍ ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച അ​തി​വേ​ഗം പ​ട​രു​ന്ന കോ​വി​ഡ് ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അറിയിച്ചു. യു​കെ​യി​ല്‍ നി​ന്നും വ​ന്ന ആ​ര്‍​ക്കും ത​ന്നെ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ന​കം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

അ​ടു​ത്തി​ടെ യു​കെ​യി​ല്‍ നി​ന്നും വ​ന്ന 37 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രു​ടെ സാ​മ്ബി​ളു​ക​ള്‍ തു​ട​ര്‍​പ​രി​ശോ​ധ​ന​ക്കാ​യി എ​ന്‍​ഐ​വി പൂ​ന​യി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. അ​തി​ല്‍ 11 പേ​രു​ടെ ഫ​ലം വ​ന്നു. ഇ​തി​ല്‍ ജ​നി​ത​ക വ​ക​ഭേ​ദം വ​ന്ന വൈ​റ​സി​നെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ക്കു​ന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com