സേ​ല​ത്ത് ക​ണ്ടെ​യി​ന​ര്‍ ലോ​റി ഇടിച്ചുകയറി അപകടം; നാ​ലു പേ​ര്‍ മ​രി​ച്ചു

പരിക്കേറ്റ 20 ഓളം പേരെ ആശുപത്രിയിലേക്ക് മാറ്റി
സേ​ല​ത്ത് ക​ണ്ടെ​യി​ന​ര്‍ ലോ​റി ഇടിച്ചുകയറി അപകടം; നാ​ലു പേ​ര്‍ മ​രി​ച്ചു

ധ​ര്‍​മ​പു​രി: സേ​ലം ധ​ര്‍​മ​പു​രി​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ നാ​ലു പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ക​ണ്ടെ​യി​ന​ര്‍ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

ബൈക്ക് അപകടത്തെ തുടർന്ന് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് പിന്നിലേക്ക് ലോറി ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ലോറി ഇടിച്ച് ചെറുതും വലുതുമായ 16 ഓളം വാഹനങ്ങൾ തകർന്നിട്ടുണ്ട്. പരിക്കേറ്റ 20 ഓളം പേരെ ആശുപത്രിയിലേക്ക് മാറ്റി.

ദേശീയപാതയിൽ വാഹനഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com