കല്‍ക്കരി കുംഭകോണ കേസ്; മുന്‍ കേന്ദ്രമന്ത്രി ദിലീപ് റായിയ്ക്ക് മൂന്ന് വര്‍ഷം തടവ്

ജാര്‍ഖണ്ഡില്‍ കല്‍ക്കരി ബ്ലോക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതി കേസിലാണ് അദ്ദേഹത്തെ സിബിഐ കോടതി ശിക്ഷിച്ചത്.
കല്‍ക്കരി കുംഭകോണ കേസ്; മുന്‍ കേന്ദ്രമന്ത്രി ദിലീപ് റായിയ്ക്ക് മൂന്ന് വര്‍ഷം തടവ്

ന്യൂഡല്‍ഹി: 1999ല്‍ വിവാദമായ കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ കേന്ദ്രമന്ത്രി ദിലീപ് റായിയെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. 10 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ജാര്‍ഖണ്ഡില്‍ കല്‍ക്കരി ബ്ലോക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതി കേസിലാണ് അദ്ദേഹത്തെ സിബിഐ കോടതി ശിക്ഷിച്ചത്.

ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പടെയുളള കുറ്റങ്ങളാണ് ദിലീപ് റായിക്കെതിരെ ചുമത്തിയിരുന്നത്. അടല്‍ ബിഹാരി വാജ്പേയ് മന്ത്രിസഭയിലെ കല്‍ക്കരി വകുപ്പ് സഹമന്ത്രിയായിരുന്നു ദിലീപ് റായി. ദിലീപ് റായിയെ കൂടാതെ കല്‍ക്കരി മന്ത്രാലയം ഉദ്യോഗസ്ഥരായിരുന്ന പ്രദീപ് കുമാര്‍ ബാനര്‍ജി, നിത്യ നന്ദ് ഗൗതം എന്നിവരേയും മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചിട്ടുണ്ട്.

Also read: കല്‍ക്കരി കുംഭകോണം: മുന്‍ കേന്ദ്രമന്ത്രി ദിലീപ് റേക്ക് ശിക്ഷ

Related Stories

Anweshanam
www.anweshanam.com