ത​ല​ച്ചോ​റി​ല്‍ ര​ക്ത​സ്രാ​വം; പ്ര​ണ​ബ് മു​ഖ​ര്‍​ജി​യെ ശ​സ്ത്ര​ക്രി​യ​യ്ക്ക് വിജയകരം
India

ത​ല​ച്ചോ​റി​ല്‍ ര​ക്ത​സ്രാ​വം; പ്ര​ണ​ബ് മു​ഖ​ര്‍​ജി​യെ ശ​സ്ത്ര​ക്രി​യ​യ്ക്ക് വിജയകരം

അദ്ദേഹം വെന്റിലേറ്ററില്‍ നിരീക്ഷണത്തിലെന്ന് ആശുപത്രി അധികൃതര്‍

News Desk

News Desk

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയുടെ ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതര്‍. തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇദ്ദേഹത്തെ ആര്‍മി റിസര്‍ച്ച്‌ ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കോവിഡ് പോ​സി​റ്റി​വ് ആ​യ​തി​നെ തു​ട​ര്‍​ന്ന് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 84 കാ​ര​നാ​യ പ്ര​ണാ​ബ് മു​ഖ​ര്‍​ജി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ആ​ശു​പ​ത്രി​യി​ല്‍ മ​റ്റ് പ​രി​ശോ​ധ​ന​യ്ക്ക് പോ​യ​പ്പോ​ഴാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തേ തു​ട​ര്‍​ന്ന് ത​ന്നോ​ട് ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​രും കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​കാ​ന്‍ അ​ദ്ദേ​ഹം അ​ഭ്യ​ര്‍​ഥി​ച്ചി​രു​ന്നു.

പ്രണബ് മുഖര്‍ജിയുടെ മസ്തിഷ്ക ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വെന്റിലേറ്ററിന്റെ സാഹയത്തോടെ അദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

Anweshanam
www.anweshanam.com