ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ ജഗ്‌മോഹന്‍ അന്തരിച്ചു

സിവില്‍ സര്‍വീസ് മുന്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം നിരവധി സര്‍ക്കാര്‍ പദവികള്‍ വഹിച്ചിട്ടുണ്ട്.
ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ ജഗ്‌മോഹന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ ജഗ്‌മോഹന്‍ അന്തരിച്ചു. 94 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. സിവില്‍ സര്‍വീസ് മുന്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം നിരവധി സര്‍ക്കാര്‍ പദവികള്‍ വഹിച്ചിട്ടുണ്ട്.

1984 മുതല്‍ 1989 വരെയും 1990 ജനുവരി മുതല്‍ മേയ് വരെയും രണ്ടുതവണ ജമ്മു കശ്മീര്‍ ഗവര്‍ണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗോവ ഗവര്‍ണറായിരുന്ന ജഗ്‌മോഹന്‍ ഡല്‍ഹിയുടെ ലഫ്റ്റനന്റ് ഗവര്‍ണര്‍ പദവിയും വഹിച്ചിട്ടുണ്ട്. 1971ല്‍ പത്മശ്രീയും 1977ല്‍ പത്മഭൂഷനും 2016 ല്‍ പത്മവിഭൂഷനും നല്‍കി രാജ്യം ആദരിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com