മുന്‍ സിപിഎം എംഎല്‍എ കോവിഡ് ബാധിച്ച്‌ മരിച്ചു
India

മുന്‍ സിപിഎം എംഎല്‍എ കോവിഡ് ബാധിച്ച്‌ മരിച്ചു

2011ല്‍ തിരുപ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് കെ തങ്കവേല്‍ നിയമസഭയിലെത്തിയത്.

News Desk

News Desk

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ മുന്‍ സിപിഎം എംഎല്‍എ കെ തങ്കവേല്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. 69 വയസ്സായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം, മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. 2011ല്‍ തിരുപ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം നിയമസഭയിലെത്തിയത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം, കോയമ്ബത്തൂര്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തമിഴ്‌നാട്ടില്‍ കഴിഞ്ഞദിവസം 5,495 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം മരണം 8,307 ആയി. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 4,97,066 ആയി ഉയര്‍ന്നു. 47,110 ആക്ടീവ് കേസുകള്‍. 4,41,649 പേര്‍ക്കാണ് മൊത്തം രോഗ മുക്തി.

Anweshanam
www.anweshanam.com