മുന്‍ മുഖ്യമന്ത്രി ശിവാജിറാവു പാട്ടീല്‍ നിലാങ്കേകര്‍ അന്തരിച്ചു
India

മുന്‍ മുഖ്യമന്ത്രി ശിവാജിറാവു പാട്ടീല്‍ നിലാങ്കേകര്‍ അന്തരിച്ചു

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ശിവാജിറാവു പാട്ടീല്‍ നിലാങ്കേകര്‍ അന്തരിച്ചു. 88 വയസായിരുന്നു.

News Desk

News Desk

പൂനെ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ശിവാജിറാവു പാട്ടീല്‍ നിലാങ്കേകര്‍ അന്തരിച്ചു. 88 വയസായിരുന്നു. സ്വവസതിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

ജൂലൈ 16നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. രോഗ ബാധയെ തുടര്‍ന്ന് പൂനെയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കോവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പാണ് ആശുപത്രി വിട്ടത്. 1985-86 കാലഘട്ടത്തിലായിരുന്നു ശിവാജിറാവു പാട്ടീല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നത്. 1968 ല്‍ മഹാരാഷ്ട്ര എജ്യൂക്കേഷന്‍ ട്രസ്റ്റ് സ്ഥാപിച്ചത്.

Anweshanam
www.anweshanam.com