മുന്‍ ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു

മുന്‍ ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു

ബീഹാറിലെ മുന്‍ വിദ്യാഭ്യാസ മന്ത്രിയും ജനതാദള്‍ എംഎല്‍എയുമായ മേവാലാല്‍ ചൗധരി കൊറോണ ബാധിച്ച് മരിച്ചു. കഴിഞ്ഞ ആഴ്ച കൊവിഡ് സ്ഥിരീകരിച്ച ഇദ്ദേഹം ചികിത്സയിലായിരുന്നു. ബീഹാറിലെ താരാപൂര്‍ നിയോജകമണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എ ആയിരുന്നു. അഴിമതി ആരോപണത്തെ തുടർന്ന് ഇദ്ദേഹത്തെ വിദ്യാഭ്യാസ മന്ത്രി പദവിയില്‍ നിന്ന് നീക്കം ചെയ്തിരുന്നു.

ബീഹാറില്‍ സര്‍ക്കാര്‍ ഞായറാഴ്ച രാത്രി മുതല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സ്‌കൂളുകള്‍, കോളേജുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ മെയ് 15 വരെ അടച്ചിടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ കാലയളവില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലൊന്നും പരീക്ഷകള്‍ നടത്തില്ല. എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഈ വര്‍ഷം ഒരു മാസത്തെ ബോണസ് ശമ്പളം നല്‍കാനും സർക്കാർ തീരുമാനിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com