മുന്‍ ബിഹാര്‍ മുഖ്യമന്ത്രി എന്‍ഡിഎയില്‍ ചേര്‍ന്നു

ബിഹാറിലെ 243 സീറ്റില്‍ 15 മുതല്‍ 20 വരെ തന്റെ പാര്‍ട്ടി മത്സരിക്കണമെന്ന് മഞ്ജി ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മുന്‍ ബിഹാര്‍ മുഖ്യമന്ത്രി എന്‍ഡിഎയില്‍ ചേര്‍ന്നു

ന്യൂഡൽഹി: മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജിതാന്‍ റാം മഞ്ജി ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ ചേര്‍ന്നു. അദ്ദേഹത്തിന്റെ മുന്‍ എതിരാളിയായ നിതീഷ് കുമാര്‍ അദ്ദേഹത്തെ തിരികെ പാര്‍ട്ടിയില്‍ കൊണ്ടുവരുന്നതില്‍ പ്രധാന പങ്കുവഹിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ലാലു യാദവിന്റെ പ്രധാന സഖ്യകക്ഷിയായിരുന്നു മഞ്ജിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച. 2019 ലെ ദേശീയ തിരഞ്ഞെടുപ്പില്‍ അദ്ദേഹം പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ചിരുന്നു.

'ഞങ്ങള്‍ ജനതാദള്‍ (യു) മായി സഖ്യമുണ്ടാക്കി എന്‍ഡിഎയുടെ ഭാഗമായി. എന്നാല്‍ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് പങ്കിടുന്നതിനെക്കുറിച്ച്‌ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ജിതാന്‍ റാം മഞ്ജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലാലു യാദവ്, കോണ്‍ഗ്രസ് എന്നിവരുമായുള്ള രണ്ട് വര്‍ഷത്തെ പങ്കാളിത്തം കഴിഞ്ഞ മാസം മഞ്ജി അവസാനിപ്പിച്ചിരുന്നു.

2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു ബിജെപി സഖ്യകക്ഷിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ഒരു സീറ്റ് മാത്രമേ നേടാനായൊള്ളു. അന്ന് ആദ്യം മുഖ്യമന്ത്രിയാക്കുകയും പിന്നീട് നിതീഷ് കുമാറിന് വഴിയൊരുക്കാന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായതിനെത്തുടര്‍ന്നാണ് അദ്ദേഹം എന്‍ഡിഎയില്‍ നിന്ന് ഇറങ്ങിപ്പോയത്.

ബിഹാറിലെ 243 സീറ്റില്‍ 15 മുതല്‍ 20 വരെ തന്റെ പാര്‍ട്ടി മത്സരിക്കണമെന്ന് മഞ്ജി ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ഒന്‍പതോളം സീറ്റുകള്‍ നല്‍കാന്‍ നിതീഷ് കുമാര്‍ തയ്യാറാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com