അസ്സം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്ക്ക് കോവിഡ്
India

അസ്സം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്ക്ക് കോവിഡ്

രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ നിരീക്ഷണത്തിലാക്കി

News Desk

News Desk

ഗുവാഹട്ടി : മുന്‍ അസ്സം മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ നിരീക്ഷണത്തിലാക്കി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയ വിവരം തരുണ്‍ ഗൊഗോയ് തന്നെയാണ് ട്വിറ്ററില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും തരുണ്‍ ഗൊഗോയ് അറിയിച്ചു.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ വീട്ടിലാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. ആരോഗ്യനിലയുടെ അടിസ്ഥാനത്തില്‍ ആശുപത്രിയിലേക്ക് മാറ്റാനാണ് അധികൃതരുടെ തീരുമാനം.

Anweshanam
www.anweshanam.com