ഒഡീഷ: സ്കൂളുകളിൽ നാട്ടറിവ് പരിശീലന കേന്ദ്രങ്ങൾ

നാട്ടറിവുകൾ ചികിത്സാവിധികളാക്കി മാറ്റുന്നതിൻ്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയെന്നതാണ് പദ്ധതി ലക്ഷ്യം
ഒഡീഷ: സ്കൂളുകളിൽ നാട്ടറിവ് പരിശീലന കേന്ദ്രങ്ങൾ

ഒഡീഷയിലെ ആദിവാസി ഭൂരിപക്ഷ ജില്ലകളിലെ അതിവിദൂര മേഖലകളിലെ സ്കൂളുകളിൽ നാട്ടറിവ് പരിശീലന കേന്ദ്രങ്ങൾ കൂടി ആരംഭിക്കുന്നു - എഎൻഐ റിപ്പോർട്ട്.

കിൻജഗർ, മയൂര ബഞ്ച് തുടങ്ങിയ ജില്ലകളിലാണിതിൻ്റെ ആദ്യഘട്ടം സമാരംഭിക്കുക. നാട്ടറിവുകൾ സമാഹരണത്തിലൂടെ അവയുടെ ഉപയുക്തത വിദ്യാർത്ഥികൾക്ക് പകർന്നുനൽകുന്ന പoനാന്തരീക്ഷം സജ്ജമാക്കും. നാട്ടറിവുകൾ ചികിത്സാവിധികളാക്കി മാറ്റുന്നതിൻ്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയെന്നതാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. വിദ്യാർത്ഥികളിൽ പുതുതലമുറയിൽ നാട്ടറിവ് സംസ്കാരം ഊട്ടിവളർത്തുന്നതിൻ്റെ സാധ്യതകളും തേടുകയാണ്.

നാട്ടറിവ് സമാഹരിച്ച് പരിപാലിക്കുന്നതിൻ്റെ കേന്ദ്രമാക്കി സ്കൂളുകളെ മാറ്റുകയെന്നതിലും ഊന്നൽ നൽകുന്നതായി കിൻജഗർ ജില്ല ആദിവാസി വിദ്യാഭ്യാസ കോഡറേറ്റർ ഡിപി നിലെ പറഞ്ഞു. കോവിഡ്- 19 വ്യാപനം ദുർബ്ബലപ്പെട്ട് സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതോടെ പദ്ധതി ആരംഭിക്കുമെന്നും നിലെ പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com