വെളളപ്പൊക്കം: ജില്ലാഭരണകൂടത്തിനെതിരെ കേസ് കൊടുക്കുമെന്ന് ജനങ്ങൾ
India

വെളളപ്പൊക്കം: ജില്ലാഭരണകൂടത്തിനെതിരെ കേസ് കൊടുക്കുമെന്ന് ജനങ്ങൾ

ബുഹി ഗൻദക് നദിയിലെ റിങ് ഡാം തകർന്നതാണ് രൂക്ഷമായ വെള്ളപ്പൊക്കത്തിന് കാരണമായത്.

News Desk

News Desk

ബിഹാർ: മുസഫർപൂർ ജില്ല മുറാൽ ബ്ലോക്കിലെ ജനവാസ ഗ്രാമങ്ങൾ വെള്ളപ്പൊക്കത്തിൽ. ബുഹി ഗൻദക് നദിയിലെ റിങ് ഡാം തകർന്നതാണ് രൂക്ഷമായ വെള്ളപ്പൊക്കത്തിന് കാരണമായത്. വെളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ സർക്കാർ സംവിധാനങ്ങൾ മുന്നോട്ടു വരുന്നില്ലെന്നതിൽ ജനങ്ങൾ അമർഷത്തിലാണ് - എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

അണയുടെ തകർച്ച സൃഷ്ടിച്ച വെള്ളപ്പൊക്കത്തിൻ്റെ ഉത്തരവാദിത്തത്തിൽ നിന്ന് ജില്ലാ ഭരണകൂടത്തിന് ഒഴിഞ്ഞുമാറാനാകില്ല. അതിനാൽ വെള്ളപ്പൊക്ക ബാധിതരായ തങ്ങൾ ജില്ലാ ഭരണകൂടത്തിനെതിരെ കേസ് ഫയൽ ചെയ്യുമെന്നു മുറാൽ ബ്ലോക്ക് പ്രസിഡൻ്റ് പ്രഗ്യ പറഞ്ഞു.

തങ്ങൾക്കിവിടെ താമസിയ്ക്കാനാവില്ല. വെള്ളപ്പൊക്കം ജീവിതം ദു:സഹമാക്കി. സർവ്വതും വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ടു. വിശപ്പ്, പട്ടിണി, അധികൃതർ തിരിഞ്ഞുനോക്കുന്നില്ല - ഗ്രാമീണർ ഒരേ സ്വരത്തിൽ പറയുന്നു.

ബുഹി ഗൻദക് നദിയിലെ റിങ് ഡാം തകർന്നതിനെ തുടർന്ന് ഗ്രാമപ്രദേശങ്ങൾ പിന്നിട്ട് പട്ടണപ്രദേശങ്ങളെയും വെള്ളപ്പൊക്കം ബാധിക്കാൻ തുടങ്ങി. ബോട്ടുകളില്ലാതെ പറ്റില്ലെന്നവസ്ഥയിൽ പട്ടണ നിവാസികൾ ബോട്ടുകൾ വാങ്ങിക്കുകയാണ്. സ്വന്തമായി ബോട്ടുണ്ടാക്കുവാൻ ശ്രമിക്കുന്നവരുമുണ്ട്. വെള്ളപ്പൊക്ക മേഖലയിൽ നിന്ന് ഉയർന്ന മേഖലയിലേക്ക് ബോട്ടിൽ രക്ഷപ്പെടുവാനുള്ള ശ്രമം.

Anweshanam
www.anweshanam.com