യുകെയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ചു

യു​കെ​യി​ല്‍ നി​ന്ന് ഡ​ല്‍​ഹി​യി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രെ ഏ​ഴു ദി​വ​സം സ​ര്‍​ക്കാ​ര്‍ ക്വാ​റ​ന്‍റൈ​നി​ലാ​ക്കും
യുകെയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ചു

ന്യൂഡല്‍ഹി: യുകെയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ചു. 256 യാത്രാക്കാരുമായി ആണ് ഇടവേളയ്ക്ക് ശേഷം ഉള്ള ആദ്യ വിമനം ഡൽഹിയിൽ എത്തിയത്.

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഇവരെ അവടെ നിന്ന് നേരിട്ട് ക്വാറന്റീനിലേയ്ക്ക് മാറ്റി. അവരവരുടെ സംസ്ഥാനത്തേയ്ക്ക് പോകാൻ അനുവദിയ്ക്കണം എന്നുള്ള യാത്രകാരുടെ അഭ്യർത്ഥന തള്ളിയാണ് നിർബന്ധിത ക്വാറന്റീനില്‍ ആക്കിയത്.

കോവിഡ് പരിശോധന നടത്താനും കോവിഡ് ഇല്ലാത്തവരെ എങ്കിലും നാടുകളിലേയ്ക്ക് മടക്കണം എന്നും നാട്ടുകാർ അപേക്ഷിച്ചിട്ടും ഫലം ഉണ്ടായില്ല. യാത്രക്കാരുടെ പാസ്‌പോർട്ടുകൾ അടക്കമുള്ള രേഖകൾ പിടിച്ച് വാങ്ങിയാണ് നിർബന്ധിത ക്വാറന്റീനിലേയ്ക്ക് മാറ്റിയതെന്ന് ചില യാത്രക്കാർ കുറ്റപ്പെടുത്തി.

യു​കെ​യി​ല്‍ നി​ന്ന് ഡ​ല്‍​ഹി​യി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രെ ഏ​ഴു ദി​വ​സം സ​ര്‍​ക്കാ​ര്‍ ക്വാ​റ​ന്‍റൈ​നി​ലാ​ക്കും. കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യാ​ലും സ​ര്‍​ക്കാ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യ​ണം. തു​ട​ര്‍​ന്നു ഏ​ഴു ദി​വ​സം ഹോം ​ഐ​സോ​ലേ​ഷ​നി​ലും ക​ഴി​യ​ണ​മെ​ന്നും ഡ​ല്‍‌​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ ട്വീ​റ്റ് ചെ​യ്തു.

ഡി​സം​ബ​ര്‍ 23 നാ​ണ് അ​തി​തീ​വ്ര കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വി​മാ​ന സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​ച്ചി​രു​ന്ന​ത്. ജ​നു​വ​രി ആ​റി​ന് ഇ​ന്ത്യ​യി​ല്‍ നി​ന്ന് യു​കെ​യി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള​വ ഇ​ന്നാ​ണ് ആ​രം​ഭി​ച്ച​ത്.

ഈ ​വി​മാ​ന​ങ്ങ​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന എ​ല്ലാ​വ​രും 72 മ​ണി​ക്കൂ​റി​ന​കം ആ​ര്‍​ടി പി​സി​ആ​ര്‍ ടെ​സ്റ്റ് ന​ട​ത്തി​യി​രി​ക്ക​ണം എ​ന്ന നി​ബ​ന്ധ​ന​യു​ണ്ട്. ജ​നു​വ​രി 23 വ​രെ ആ​ഴ്ച​യി​ല്‍ 23 വി​മാ​ന​ങ്ങ​ളേ അ​നു​വ​ദി​ക്കൂ​വെ​ന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​ട്ടു​ണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com