ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ രാസവസ്തു നിര്‍മ്മാണ ഫാ​ക്ട​റിയില്‍ വ​ന്‍ പൊ​ട്ടി​ത്തെ​റി
India

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ രാസവസ്തു നിര്‍മ്മാണ ഫാ​ക്ട​റിയില്‍ വ​ന്‍ പൊ​ട്ടി​ത്തെ​റി

ആ​ഗ്ര​യ്ക്ക് സ​മീ​പ​മു​ള്ള സി​ക്ക​ന്ദ്ര​യി​ലു​ള്ള കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്

News Desk

News Desk

ആഗ്ര : ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ആഗ്രയില്‍ രാസവസ്തു നിര്‍മ്മാണ ഫാ​ക്ട​റിയില്‍ വ​ന്‍ പൊ​ട്ടി​ത്തെ​റി. യു​പി​യി​ലെ ആ​ഗ്ര​യ്ക്ക് സ​മീ​പ​മു​ള്ള സി​ക്ക​ന്ദ്ര​യി​ലു​ള്ള രാസവസ്തു നിര്‍മ്മാണ ഫാ​ക്ട​റിയില്‍ സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. പൊ​ട്ടി​ത്തെ​റി​യെ തു​ട​ര്‍​ന്ന് വ​ലി​യ രീ​തി​യി​ലാ​ണ് തീ ​പ​ട​ര്‍​ന്നിരിക്കുന്നത്. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​ന്‍ ശ്ര​മി​ച്ചു​വ​രി​ക​യാ​ണ്. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ലെന്നാണ് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സി​ക്ക​ന്ദ്ര​ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഈ ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ആഗ്ര എസ്.പി അടക്കം വന്‍ പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. കിലോമീറ്റര്‍ അകലെ വരെ തീപിടുത്തത്തിന്‍റെ കറുത്ത പുക കാണാമെന്നാണ് ദൃസാക്ഷികളെ ഉദ്ധരിച്ച്‌ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

Anweshanam
www.anweshanam.com