'ദി വയർ' എഡിറ്റർ സിദ്ധാർത്ഥ് വ​ര​ധ​രാ​ജ​നെ​തി​രെ​യും കേ​സ്

കർഷക സമരത്തിനിടെ മരിച്ച നവ്രീത് സിങ്ങിന്റെ മുത്തച്ഛനെ ഉദ്ധരിച്ച് തയാറാക്കിയ വാർത്ത പങ്കുവെച്ച ട്വീറ്റാണ് കേസിനാധാരം
'ദി വയർ' എഡിറ്റർ സിദ്ധാർത്ഥ് വ​ര​ധ​രാ​ജ​നെ​തി​രെ​യും കേ​സ്

ന്യൂ​ഡ​ല്‍​ഹി: ട്രാ​ക്ട​ര്‍ റാ​ലി​യി​ല്‍ ക​ര്‍​ഷ​ക​ന്‍ കൊ​ല്ല​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ത്ത പ​ങ്കു​വ​ച്ച 'ദി ​വ​യ​ര്‍' എ​ഡി​റ്റ​ര്‍ സി​ദ്ധാ​ര്‍​ഥ് വ​ര​ധ​രാ​ജ​നെ​തി​രെ​യും കേ​സ്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ രാം​പു​രി​ലാ​ണ് കേ​സെ​ടു​ത്ത​ത്. ഐ​പി​സി 153 -ബി, 505 (2) ​വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

കർഷക സമരത്തിനിടെ മരിച്ച നവ്രീത് സിങ്ങിന്റെ മുത്തച്ഛനെ ഉദ്ധരിച്ച് തയാറാക്കിയ വാർത്ത പങ്കുവെച്ച ട്വീറ്റാണ് കേസിനാധാരം. ട്രാ​ക്ട​ര്‍ മ​റി​ഞ്ഞ​ല്ല ന​വ​രീ​ത് സിം​ഗ് മ​രി​ച്ച​തെ​ന്നും പോ​ലീ​സ് വെ​ടി​വ​യ്പി​ലാ​ണെ​ന്നും കു​ടും​ബം പ​റ​യു​ന്നു. ഈ ​വാ​ര്‍​ത്ത​യാ​ണ് വ​ര​ധ​രാ​ജ​ന്‍ ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ച​ത്.

പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ മ​രി​ച്ച ന​വ​രീ​ത് സിം​ഗി​ന്‍റെ ശ​രീ​ര​ത്തി​ല്‍ വെ​ടി​യു​ണ്ട തു​ള​ച്ചു​ക​യ​റി​യ​തി​ന്‍റെ മു​റി​വു​ക​ള്‍ ക​ണ്ടെ​ത്തി​യ​താ​യി കു​ടും​ബം പ​റ​യു​ന്നു.

ശശി തരൂരിനും രാജ്ദീപ് സർദേശായിക്കുമെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി ഉത്ത‍ർപ്രദേശ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾക്കെതിരെ ലഭിച്ച പരാതിയിലായിരുന്നു നടപടി. കാരവൻ മാഗസിന്റെ വിനോദ് കെ ജോസിനും റിപ്പോർട്ടർമാ‍ർക്കും എതിരെയും കേസെടുത്തിരുന്നു. 153 (എ), 153 ( ബി ) വകുപ്പുകളും, 124(എ), 120 വകുപ്പുകളായിരുന്നു ഇവർക്കെതിരെ ചുമത്തിയത്.

രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, മതസ്പർദ്ധ വളർത്തൽ എന്നിങ്ങനെ 11 വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തപ്പെട്ടിട്ടുള്ളത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com