കോ​വി​ഡ് മ​രു​ന്ന്; ബാബ രാംദേവ് അടക്കം അഞ്ച് പേര്‍ക്കെതിരേ കേ​സ്
India

കോ​വി​ഡ് മ​രു​ന്ന്; ബാബ രാംദേവ് അടക്കം അഞ്ച് പേര്‍ക്കെതിരേ കേ​സ്

പതഞ്ജലി സിഇഒ ആചാര്യ ബാല്‍കൃഷ്ണ, ശാ​സ്ത്ര​ഞ്ജ​ന്‍ അ​നു​രാ​ഗ് വ​ര്‍​ഷ്നി, നിം​സ് ചെ​യ​ര്‍​മാ​ന്‍ ബ​ല്‍​ബീ​ര്‍ സിം​ഗ് തോ​മ​ര്‍, ഡ​യ​റ​ക്ട​ര്‍ അ​നു​രാ​ഗ് തോ​മ​ര്‍ എ​ന്നി​വ​ര്‍​ക്ക​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്

Sreehari

ജയ്പുര്‍: കോ​വി​ഡി​നെ​തി​രെ​യു​ള്ള മ​രു​ന്ന് ക​ണ്ടു​പി​ടി​ച്ചെ​ന്ന് അവകാശപ്പെട്ടതിന് പിന്നാലെ ബാബ രാംദേവ്, പതഞ്ജലി സിഇഒ ആചാര്യ ബാല്‍കൃഷ്ണ എന്നിവരടക്കം അഞ്ച് പേര്‍ക്ക് എതിരേ കേസ്. ജ​യ്പൂ​രി​ലെ ജ്യോ​തി​ന​ഗ​ര്‍ പോ​ലീ​സാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ എ​ഫ്‌ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. രാം​ദേ​വ് ആ​ളു​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു​വെ​ന്ന് എ​ഫ്‌ഐ​ആ​റി​ല്‍ പ​റ​യു​ന്നു.

ശാ​സ്ത്ര​ഞ്ജ​ന്‍ അ​നു​രാ​ഗ് വ​ര്‍​ഷ്നി, നിം​സ് ചെ​യ​ര്‍​മാ​ന്‍ ബ​ല്‍​ബീ​ര്‍ സിം​ഗ് തോ​മ​ര്‍, ഡ​യ​റ​ക്ട​ര്‍ അ​നു​രാ​ഗ് തോ​മ​ര്‍ എ​ന്നി​വ​ര്‍​ക്ക​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. രാം​ദേ​വ് മ​രു​ന്ന് ക​ണ്ടു​പി​ടി​ച്ചെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രാ​ല​യം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​വ​ര​ങ്ങ​ള്‍ തേ​ടു​ക​യും മ​രു​ന്നി​നാ​യു​ള്ള പ​ര​സ്യം നി​രോ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ചൊവ്വാഴ്ച ഹരിദ്വാറിലാണ് പുതിയ മരുന്ന് പതഞ്ജലി പുറത്തിറക്കിയത്. മണിക്കൂറുകള്‍ക്കകം കേന്ദ്രസര്‍ക്കാര്‍ പതഞ്ജലിയോട് വിശദീകരണവും തേടിയിരുന്നു. മരുന്നിന്റെ പരസ്യം നല്‍കുന്നത് നിര്‍ത്തിവെക്കണമെന്നും പരിശോധനയ്ക്കു വിധേയമാക്കുന്നതുവരെ അത്തരം അവകാശവാദങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും സര്‍ക്കാര്‍ കമ്പനിയോട് നിര്‍ദേശിച്ചു.

'കൊറോണില്‍ ആന്‍ഡ് സ്വാസരി'എന്നു പേരിട്ടിരിക്കുന്ന പുതിയ മരുന്ന് ഗവേഷണം നടത്തിയാണ് വികസിപ്പിച്ചതെന്നും രാജ്യത്തെ 280 രോഗികളില്‍ പരീക്ഷിച്ചു വിജയിച്ചെന്നുമാണ് പതഞ്ജലി സ്ഥാപകന്‍ ബാബാ രാംദേവ് അ​വ​കാ​ശ​പ്പെ​ട്ട​ത്.

തുടര്‍ന്ന് ഏത് ആശുപത്രിയിലാണ് പരീക്ഷണം നടത്തിയത്, ഗവേഷണഫലം എന്ത്, ഇന്‍സ്റ്റിറ്റിയൂഷണല്‍ എത്തിക്‌സ് കമ്മിറ്റിയുടെ അനുമതി കമ്പനി നേടിയിട്ടുണ്ടോ, ക്ലിനിക്കല്‍ പരിശോധനയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ, മരുന്നു തയ്യാറാക്കിയതിന്റെ വിശദീകരണം, ലൈസന്‍സിന്റെ പകര്‍പ്പ് തുടങ്ങിയ കാര്യങ്ങള്‍ നല്‍കണമെന്ന് ആയുഷ് മന്ത്രാലയം പതഞ്ജലിയോട് ആവശ്യപ്പെടുകയായിരുന്നു.

നേ​ര​ത്തെ ബീ​ഹാ​ര്‍ കോ​ട​തി​യി​ല്‍ രാം​ദേ​വി​നും ആ​ചാ​ര്യ ബാ​ല​കൃ​ഷ്ണ​യ്ക്കു​മെ​തി​രെ ക്രി​മി​ന​ല്‍ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. കോ​വി​ഡി​നു​ള്ള മ​രു​ന്ന് ക​ണ്ടു​പി​ടി​ച്ചെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ഇ​വ​ര്‍ ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ ജീ​വ​ന്‍ വ​ച്ച്‌ പ​ന്താ​ടു​ക​യാ​ണെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​ഞ്ഞ​ത്. ജൂ​ണ്‍ 30ന് ​കോ​ട​തി ഹ​ര്‍​ജി പ​രി​ഗ​ണി​ക്കും.

Anweshanam
www.anweshanam.com