പോര്‍ വിമാനങ്ങള്‍ അതിര്‍ത്തിയിലേക്ക്‍; ഇന്ത്യ യുദ്ധത്തിന് തയ്യാര്‍
India

പോര്‍ വിമാനങ്ങള്‍ അതിര്‍ത്തിയിലേക്ക്‍; ഇന്ത്യ യുദ്ധത്തിന് തയ്യാര്‍

വ്യോമസേനയുടെ പോര്‍ വിമാനങ്ങളും ആയുധങ്ങളുമെല്ലാം അതിര്‍ത്തിയിലേക്ക് അടുപ്പിക്കുന്നതായി റിപ്പോര്‍ട്ട്

By Ruhasina J R

Published on :

ലഡാക്ക്: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് യാതൊരു വിട്ട് വീഴ്ച്ചയും വേണ്ടെന്ന നിലപാടില്‍ തന്നെയാണ് ഇന്ത്യ. വ്യോമസേനയുടെ പോര്‍ വിമാനങ്ങളും ആയുധങ്ങളുമെല്ലാം അതിര്‍ത്തിയിലേക്ക് അടുപ്പിക്കുന്നതയാണ് റിപ്പോര്‍ട്ട്‌, അതേസമയം വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ബദൗരിയ ലഡാക്കിലെത്തിയിട്ടുണ്ട്.

ശ്രിനഗറിലെ ബേസ് ക്യാമ്പിലെത്തി സ്ഥിതിഗതികള്‍ അദ്ധേഹം നിരീക്ഷിച്ചു, മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി അദ്ധേഹം ചര്‍ച്ച നടത്തുകയും ചെയ്തു.ലേയിലേയും ശ്രിനഗറിലെയും ബേസ് ക്യാമ്പുകളിലാണ് വ്യോമസേനാ മേധാവി സന്ദര്‍ശനം നടത്തിയത്. യുദ്ധ വിമാനങ്ങള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചതായും വിവരമുണ്ട്. പോര്‍ വിമാനങ്ങളായ സുഖോയ് 30 എംകെഐ,മിറാഷ് 2000,ജാഗ്വാര്‍ എന്നിവയെല്ലാം പൂര്‍ണ്ണ സജ്ജമാക്കിയതായി വ്യോമസേന വ്യക്തമാക്കി.

അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന അതീവ ജാഗ്രതയിലാണ്, ബോഡി പ്രൊട്ടക്ടീവ് സ്യുട്ടുകളും ബാറ്റണുകളുമായി കൂടുതല്‍ സൈനികരെ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്,ചൈനീസ് സൈന്യം കല്ലുകളും കമ്പി വടികളും ആണികള്‍ തറച്ച മുളവടികളും കൊണ്ട് ആക്രമണം നടത്തിയ സാഹചര്യത്തിലാണ് സുരക്ഷാ കവച്ചങ്ങളോടെസൈന്യത്തെ വിന്യസിച്ചത്,ചൈനയുടെ ഭാഗത്ത് നിന്ന് എന്ത് പ്രകോപനം ഉണ്ടായാലും ശക്തമായി തന്നെ തിരിച്ചടി നല്‍കുന്നതിനാണ് സേനയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം, അതിര്‍ത്തികള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ യാതൊരു വിട്ട് വീഴ്ച്ചയും വേണ്ടെന്ന നിര്‍ദ്ദേശം ഡല്‍ഹിയില്‍ നിന്നെത്തിയതോടെ സേന അതീവ ജാഗ്രതയിലാണ്.

Anweshanam
www.anweshanam.com