സാമ്പത്തിക തട്ടിപ്പ്: ഫറൂഖ് അബ്ദുല്ല ഇഡി മുമ്പാകെ വീണ്ടും ഹാജരായി

രാജ് ബാഗിലെ ഇ.ഡി ഓഫീസിലാണ് ഫറൂഖ് അബ്ദുല്ല ഹാജരായത്.
സാമ്പത്തിക തട്ടിപ്പ്: ഫറൂഖ് അബ്ദുല്ല ഇഡി മുമ്പാകെ വീണ്ടും ഹാജരായി

ശ്രീനഗര്‍: സാമ്പത്തിക തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ല എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ വീണ്ടും ഹാജരായി. രാജ് ബാഗിലെ ഇ.ഡി ഓഫീസിലാണ് ഫറൂഖ് അബ്ദുല്ല ഹാജരായത്.

ജമ്മുകശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്റെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഒക്ടോബര്‍ 19ന് ഫറൂഖ് അബ്ദുല്ലയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ട് പുതിയ നോട്ടീസ് നല്‍കിയത്. ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാനായിരുന്ന ഫാറൂഖ് അബ്ദുല്ല 43 കോടി രൂപ ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തില്‍ ബാങ്ക് രേഖകളെ അടിസ്ഥാനമാക്കിയാണ് ചോദ്യം ചെയ്യല്‍. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന് 2002 മുതല്‍ 2011 വരെ ബി.സി.സി.ഐ 113 കോടി രൂപ ഗ്രാന്റായി നല്‍കിയിരുന്നു. ഇതില്‍ 43.69 കോടി രൂപ ദുരുപയോഗം നടന്നുവെന്നാണ് കേസ്.

Related Stories

Anweshanam
www.anweshanam.com