കർഷക പ്രക്ഷോഭം ശക്തമാക്കുന്നു; രണ്ടുമാസത്തെ പ്രക്ഷോഭ പരിപാടികൾ പ്രഖ്യാപിച്ചു

കർഷക പ്രക്ഷോഭം ശക്തമാക്കുന്നു; രണ്ടുമാസത്തെ പ്രക്ഷോഭ പരിപാടികൾ  പ്രഖ്യാപിച്ചു

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കർഷക സംഘടനയായ സംയുക്ത കിസാൻ മോർച്ച. രണ്ടുമാസത്തെ പ്രക്ഷോഭ പരിപാടികൾ സംയുക്ത കിസാൻ മോർച്ച പുറത്തുവിട്ടു. പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ഏപ്രിൽ 10ന്​ കുണ്ഡ്​ലി -മനേസർ -പൽവാൽ അതിവേഗ പാത 24 മണിക്കൂർ ഉപരോധിക്കും. കൂടാ​െത മേയിൽ പാലർമെന്‍റിലേക്ക്​ മാർച്ച്​ സംഘടിപ്പിക്കുകയും ചെയ്യും.

ഏപ്രിൽ അഞ്ചിന്​ രാജ്യത്തെ എഫ്​.സി.ഐ ഓഫിസുകൾ ഉപരോധിക്കാൻ കർഷകർ തീരുമാനിച്ചിരുന്നു.​ ഏപ്രിൽ അഞ്ച്​ 'എഫ്​.സി.ഐ (ഫുഡ്​ കോർപറേഷൻ ഓഫ്​ ഇന്ത്യ) ബച്ചവോ ദിവസ്​' ആയി ആചരിക്കും.

കർഷകർ മാത്രമല്ല പാർലമെന്‍റ്​ മാർച്ചിൽ പ​ങ്കെടുക്കുകയെന്നും സ്​ത്രീകൾ, തൊഴിൽ രഹിതർ, തൊഴിലാളികൾ തുടങ്ങിയവർ കാൽനട യാത്രക്ക്​ പിന്തുണ അറിയിച്ചതായും സംയുക്ത കിസാൻ മോർച്ച അറിയിച്ചു.

ഏപ്രിൽ 13ന്​ ഡൽഹി അതിർത്തികളിൽ കർഷകർ ബൈശാഖി ആഘോഷം സംഘടിപ്പിക്കും. തൊട്ടടുത്ത ദിവസമായ ഏപ്രിൽ 14ന്​ ഭരണഘടന ശിൽപ്പി അംബേദ്​കറിന്‍റെ ജന്മദിനത്തിൽ സംവിധാൻ ബച്ചാവോ ദിവസ്​ (ഭരണഘടന സംരക്ഷണ ദിനം) ആചരിക്കുമെന്നും കർഷക സംഘടന അറിയിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com