കേന്ദ്ര ഓര്‍ഡിനന്‍സുകള്‍: കര്‍ഷകര്‍ പ്രക്ഷോഭത്തില്‍
India

കേന്ദ്ര ഓര്‍ഡിനന്‍സുകള്‍: കര്‍ഷകര്‍ പ്രക്ഷോഭത്തില്‍

പഞ്ചാബിലെ കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിലാണ്.

News Desk

News Desk

ന്യൂഡെല്‍ഹി: പഞ്ചാബിലെ കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിലാണ്. കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു ഓര്‍ഡിനന്‍സുകള്‍ക്കെതിരെയാണ് കര്‍ഷകര്‍ പ്രക്ഷോഭ പാതയിലേറിയത് - എഎന്‍ഐറിപ്പോര്‍ട്ട്.

പ്രൊഡ്യുസ് ട്രേഡ് ആന്റ് കോമഴ്സ് (പ്രെമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍), ഫാര്‍മേഴ്‌സ് എ ഗ്രിമെന്റ് ഓണ്‍ ഫാം അഷ്വറന്‍സ് ആന്റ് ഫാം സര്‍വ്വീസ്, എസ്സന്‍ഷ്യല്‍ കമ്മോഡിറ്റിസ് ഭേദഗതി എന്നീ ഓര്‍ഡിനന്‍സുകളാണ് കര്‍ഷകരെ പ്രതിഷേധത്തിലേക്ക് നയിച്ചത്. ഭക്ഷ്യധാന്യ സംഭരണത്തിന്റെ മിനിമം താങ്ങുവില സമ്പ്രദായം ഇല്ലാതാക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനസുകളെന്ന് കര്‍ഷകര്‍ ആവലാതിപ്പെടുന്നു.

രാജ്യത്തിന്റെ കാര്‍ഷിക മേഖലയെ സ്വകാര്യ മേഖലക്ക് തീറെഴുത്തുവാനുള്ള നീക്കത്തിന്റെ ഭാഗമാണ് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സുകള്‍. സ്ത്രീകളടക്കം പ്രക്ഷോഭത്തില്‍ അണിനിരന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ സമര രംഗത്താണ്.

Anweshanam
www.anweshanam.com