കേന്ദ്രകൃഷിമന്ത്രി എത്തിയില്ല; കര്‍ഷക സംഘടനകള്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി

കാർഷിക നിയമത്തിന്‍റെ പകർപ്പുകൾ കർഷകർ മന്ത്രാലയത്തിനകത്ത് കീറിയെറിയുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു
കേന്ദ്രകൃഷിമന്ത്രി എത്തിയില്ല; കര്‍ഷക സംഘടനകള്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി

ഡല്‍ഹി:കാര്‍ഷിക നിയമത്തിനെതിരേയുള്ള പ്രതിഷേധങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ കര്‍ഷക പ്രതിനിധികളുമായി കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗം പരാജയപ്പെട്ടു.യോഗത്തിൽ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ പങ്കെടുത്തില്ല. ഇതേതുടർന്ന് കർഷകർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.

വിവാദമായ കാർഷിക നിയമത്തിന്‍റെ പകർപ്പുകൾ കർഷകർ മന്ത്രാലയത്തിനകത്ത് കീറിയെറിയുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

29 സംഘടനകളുമായാണ് കേന്ദ്രം ചര്‍ച്ച നടത്തിയത്.പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ ദിവസങ്ങളായി പ്രതിഷേധിക്കുകയാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com