കര്‍ഷക സഹായം: ഇന്ന് ഒരു ലക്ഷം കോടി പ്രഖ്യാപനം
India

കര്‍ഷക സഹായം: ഇന്ന് ഒരു ലക്ഷം കോടി പ്രഖ്യാപനം

രാജ്യത്തിന്റെ കാര്‍ഷിക മേഖലയുടെ വികസനത്തിനായ് പ്രധാനമന്ത്രി ഇന്ന് (ആഗസ്ത് ഒമ്പത്) ഒരു ലക്ഷം കോടിയുടെ ധന സഹായം പ്രഖ്യാപിക്കും.

News Desk

News Desk

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ കാര്‍ഷിക മേഖലയുടെ വികസനത്തിനായ് പ്രധാനമന്ത്രി ഇന്ന് (ആഗസ്ത് ഒമ്പത്) ഒരു ലക്ഷം കോടിയുടെ ധന സഹായം പ്രഖ്യാപിക്കും. ബല്‍റാം ജയന്തി പ്രമാണിച്ച് കാര്‍ഷിക അടിസ്ഥാന സൗകര്യ ഫണ്ട് പ്രകാരംമാണ് ധനസഹായം. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന (പിഎം- കിസാന്‍)യുടെ ആറാം ഗഡു ഇന്ന് അനുവദിക്കും. ഇന്ന് രാവിലെ 11ന് വെര്‍ച്ച്വല്‍ ചടങ്ങിലായിരിക്കുമിത് പ്രധാനമന്ത്രി നിര്‍വ്വഹിക്കുക. പ്രധാനമന്ത്രിയുടെ ട്വിറ്റ് ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

കിസാന്‍ സന്മാന്‍ നിധിയിലൂടെ 17000 കോടി രൂപ രാജ്യത്തെ കര്‍ഷകരുടെ അക്കൗണ്ടുകളിലെത്തും. 8.5 കോടി കര്‍ഷകരാണ് ഇതിന്റെ ഗുണഭോക്താക്കള്‍. കോവിഡു കാലത്ത് ഈ ധനസഹായം കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമായിയെന്ന് മറ്റൊരു ട്വിറ്റില്‍ പ്രധാനമന്ത്രി അവകാശപ്പെട്ടു.

2018 ഡിസംബറിലാണ് പിഎം - കിസാന്‍ പദ്ധതി നടപ്പിലാക്കിയത്. ഇതിലൂടെ ഇതിനകം 75000 കോടി രൂപ ഒമ്പത് കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലെത്തിയെന്നും പറയുന്നു. ലോക് ഡൗണ്‍വേളയില്‍ 22000 കോടിയും ഈ സ്‌കീം പ്രകാരം അനുവദിക്കപ്പെട്ടിരുന്നു. വിഡീയോ കോണ്‍ഫ്രന്‍സി ങ്ങിലൂടെയുള്ള ധനസഹായ പ്രഖ്യാപന വെര്‍ച്ച്വല്‍ ചടങ്ങ് രാജ്യത്ത് കര്‍ഷകരുള്‍പ്പെടെ ലക്ഷകണക്കിന് ജനങ്ങള്‍ വിക്ഷീക്കുമെന്ന് പറയുന്നു. കേന്ദ്ര കൃഷി- ക്ഷേമകാര്യ മന്ത്രി നരേന്ദ്ര സിങ് തോമര്‍ ചടങ്ങില്‍ സന്നിഹിതനായിരിക്കും.

ഒരു ലക്ഷം കോടി വിവിധ ധനകാര്യ വായ്പാ സ്ഥാപനങ്ങളിലൂടെ വായ്പയായാണ് അനുവദിക്കുകയെന്ന് പ്രധാനമന്ത്രി കാര്യാലയത്തിന്റെ പത്രകുറിപ്പ് പറയുന്നു. കര്‍ഷകര്‍, വിപണന സഹകരസംഘങ്ങള്‍, ജോയിന്റ് ലൈബിലിറ്റി - സ്വയം സഹായ സംഘങ്ങള്‍, മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പൊതു-സ്വകാര്യ സംയുക്ത സംരംഭങ്ങള്‍ തുടങ്ങിയവയാരിക്കും ഈ സ്‌കീമിന്റെ ഗുണഭോക്താക്കള്‍.

Anweshanam
www.anweshanam.com