കർഷക പ്രക്ഷോഭം; ചർച്ചയ്ക്കുള്ള കേന്ദ്ര ക്ഷണം തള്ളി കിസാൻ മസ്ദൂർ സംഘർഷ് സമിതി

കേന്ദ്ര കൃഷി മന്ത്രി നേരിട്ടായിരുന്നു പ്രതിഷേധക്കാരെ ചർ‍ച്ചയ്ക്ക് വിളിച്ചത്.
കർഷക പ്രക്ഷോഭം; ചർച്ചയ്ക്കുള്ള കേന്ദ്ര ക്ഷണം തള്ളി കിസാൻ മസ്ദൂർ സംഘർഷ് സമിതി
211371952006102

ന്യൂ ഡല്‍ഹി: കാർഷിക നിയമം സംബന്ധിച്ച ചർച്ചയ്ക്കുള്ള കേന്ദ്ര ക്ഷണം തള്ളി കിസാൻ മസ്ദൂർ സംഘർഷ് സമിതി. കേന്ദ്ര കൃഷി മന്ത്രി നേരിട്ടായിരുന്നു പ്രതിഷേധക്കാരെ ചർ‍ച്ചയ്ക്ക് വിളിച്ചത്. നാളെ ചർച്ചയാകാമെന്നായിരുന്നു കേന്ദ്ര നിർദ്ദേശം. എന്നാൽ വിഷയത്തെ സർക്കാർ ഗൗരവമായി കാണുന്നില്ലെന്നും അതിനാൽ ചർച്ചക്കില്ലെന്നുമാണ് സമര സമിതിയുടെ നിലപാട്.

പുതിയ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം തുടരുകയാണ്. പുതിയ കര്‍ഷക നിയമങ്ങള്‍ താങ്ങുവില ഇല്ലാതാക്കുമെന്നും ഇത് വന്‍കിട കമ്പനികളെ മാത്രം സഹായിക്കുന്നതാണെന്നും പ്രതിപക്ഷം വാദിക്കുമ്പോള്‍ അതിനെ മറികടക്കാനുള്ള നീക്കങ്ങൾ കേന്ദ്ര സർക്കാരും ആരംഭിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി പ‌ഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളിൽ നെല്ല് സംഭരണം വേഗത്തിലാക്കിയിരിക്കുകയാണ്.

Related Stories

Anweshanam
www.anweshanam.com