കേന്ദ്ര നിയമത്തിനൊപ്പം മഴയെയും തോൽപ്പിക്കാൻ കർഷകർ

കേന്ദ്ര നിയമത്തിനൊപ്പം മഴയെയും തോൽപ്പിക്കാൻ കർഷകർ

ന്യൂഡൽഹി: കഴിഞ്ഞ ദിവസം നടന്ന ചർച്ചയും പരാജയപ്പെടുത്തതോടെ സമരം തുടരാൻ കൂടുതൽ തയ്യാറെടുപ്പുകളുമായി കർഷകർ. ഇപ്പോൾ കർഷകർ നേരിടുന്ന കനത്ത മഴയെയും നേരിടാൻ തയ്യാറെടുക്കുകയാണ് കർഷകർ. നാലു ദിവസമായി കനത്ത മഴയാണ്​ ഡൽഹിയിൽ പെയ്യുന്നത്​. മഴ തുടരു​ന്നതോടെ പ്രക്ഷോഭ കേ​ന്ദ്രങ്ങളുടെ വിപുലീകരണവും നടക്കുകയാണ്.

സിംഘു അതിർത്തികളിൽ ഒരുക്കിയ ടെന്‍റുകൾ പ്ലാസ്റ്റിക്​ ഷീറ്റ്​ ഉപയോഗിച്ച്​ മൂടി. കൂടാരങ്ങൾ മഴ നനയാതിരിക്കാൻ വലിയ മുളകളും പ്ലാസ്റ്റിക്​ പൈപ്പുകളും ഉയർത്തി താർപോളിൻ ഷീറ്റ്​ മുകളിൽ വിരിച്ചു. ദിവസവും കർഷകനേതാക്കൾക്ക്​ സമരം ചെയ്യുന്നവരെ അഭിസംബാധന ചെയ്യുന്നതിനായി മെഗാ ടെന്‍റ്​ ഒരുക്കാൻ തയാറെടുപ്പുകൾ നടക്കുന്നതായും കർഷകർ പറഞ്ഞു.

തിങ്കളാഴ്ചയും ചൊവ്വാഴ്​ചയും കനത്ത മഴയായിരുന്നു ഡൽഹിയിൽ. നവംബർ 26 മുതൽ കർഷകർ താമസിച്ചിരുന്ന ടെന്‍റുകൾ മിക്കതും തകർന്നുവീണു. ചിലത്​ ചോർ​െന്നാലിക്കാനും തുടങ്ങി. ഇതോടെ മിക്ക ടെന്‍റുകളിലും പാത്രങ്ങളിലും വലിയ ടിന്നുകളിലും ​മഴവെള്ളം ശേഖരിക്കുകയായിരുന്നു കർഷകർ. ദൈനം ദിന ആവശ്യത്തിന്​ ഈ വെള്ളം ഉപയോഗപ്പെടുത്താനാണ്​ കർഷകരുടെ നീക്കം.

കൂടാരങ്ങളിൽ മിക്കതും പൊളിച്ച്​ വീണ്ടും പണിയേണ്ടിവന്നു. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽനിന്ന്​ തൊഴിലാളികളെ എത്തിച്ച്​ ഗുരുദ്വാരകളുടെ നേതൃത്വത്തിലായിരുന്നു നവീകരണം. താർപോളിൻ ഷീറ്റുകളിൽ ഭൂരിഭാഗവും ആളുകൾ സംഭാവനയായി നൽകുന്നവയാണ്​.

Related Stories

Anweshanam അന്വേഷണം
www.anweshanam.com