വ്യാജവാർത്തകൾ പെയ്ഡ് ന്യൂസിനേക്കാൾ അപകടം; പ്രകാശ് ജാവദേക്കര്‍
India

വ്യാജവാർത്തകൾ പെയ്ഡ് ന്യൂസിനേക്കാൾ അപകടം; പ്രകാശ് ജാവദേക്കര്‍

ഡിജിറ്റൽ ഉള്ളടക്കത്തിൽ സ്വയംനിയന്ത്രണം വേണം.

News Desk

News Desk

ന്യൂ ഡല്‍ഹി: പെയ്‍ഡ് ന്യൂസിനേക്കാൾ അപകടകരമാണ് വ്യാജവാർത്തകളെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ. ഇത്തരം വാർത്തകളുടെ ഭീഷണി ഒഴിവാക്കാൻ ഡിജിറ്റൽ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുമ്പോള്‍ സ്വയം നിയന്ത്രണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

സമൂഹമാധ്യമങ്ങൾ വഴി കൃത്രിമമായി രൂപപ്പെടുന്ന പൊതുജനാഭിപ്രായങ്ങൾ പൊതുജീവിതത്തിന് ​ഗുരുതരമായ ഭീഷണി ഉയർത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐഐഎംഎഐയുടെ വിർച്വൽ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.

ലോകത്തിലെ പല രാജ്യങ്ങളും വ്യാജ വാർത്താ ഭീഷണികൾ നേരിടുന്നുണ്ടെന്നും ഇവരെല്ലാം തന്നെ ഇതിനെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അച്ചടി മാധ്യമങ്ങളേക്കാൾ ശക്തി ഇപ്പോൾ ഡിജിറ്റൽ ഉള്ളടക്കങ്ങൾക്കുണ്ട്.

വാട്ട്സ് ആപ്പ് പോലെയുള്ള മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളെ ജനങ്ങൾ വിശ്വസിക്കാൻ തയ്യാറാകും. ഡിജിറ്റൽ മാധ്യമങ്ങൾ വഴിയുള്ള വ്യാജവാർത്തകൾ തടയാൻ പ്രത്യേക ഫാക്റ്റ് ചെക്ക് ടീമിനെ സർക്കാർ രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു.

Anweshanam
www.anweshanam.com