താജ്മഹലിലെ വ്യാജബോംബ് ഭീഷണി: ഒരാള്‍ അറസ്റ്റില്‍

ഫിറോസാബാദ് സ്വദേശിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
താജ്മഹലിലെ വ്യാജബോംബ് ഭീഷണി: ഒരാള്‍ അറസ്റ്റില്‍

ലക്നൗ : താജ്മഹലില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഫിറോസാബാദ് സ്വദേശിയെയാണ് യുപി പൊലീസ് പിടികൂടിയത്. ഇയാളുടെ ഫോണും പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇയാള്‍ മാനസികരോഗിയാണെന്ന് അവകാശപ്പെട്ടതായും ആഗ്രയില്‍ നേരത്തെ ചികിത്സ തേടിയിരുന്നതായും പോലീസ് പറഞ്ഞു. അതേസമയം, ഇയാളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

ഇന്ന് രാവിലെയാണ് താജ്മഹലില്‍ ബോംബ് വെയ്ച്ചിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തി ഉത്തര്‍പ്രദേശ് പോലീസിന്റെ എമര്‍ജന്‍സി നമ്പറിലേക്ക് ഫോണ്‍ സന്ദേശം എത്തിയത്. താജ്മഹലില്‍ ബോംബ് വെച്ചിട്ടുണ്ടെന്നും, ഏത് നിമിഷവും പൊട്ടിത്തെറിക്കുമെന്നായിരുന്നു സന്ദേശം. തുടര്‍ന്ന് താജ്മഹല്‍ സന്ദര്‍ശിക്കാന്‍ എത്തിയ വിനോദ സഞ്ചാരികളെ പോലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പിന്നീട് ബോംബ് സ്‌ക്വാഡ് എത്തി താജ്മഹലില്‍ പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താന്‍ കഴിഞ്ഞില്ല.

No stories found.
Anweshanam അന്വേഷണം
www.anweshanam.com