ഫേസ്ബുക്ക് ഇന്ത്യ എംഡി ഡല്‍ഹി നിയമസഭ സമിതിക്ക് മുന്‍പില്‍ ഹാജരാകും

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ബിജെപിയുടെ വിദ്വേഷ പ്രചാരണത്തിന് വേദിയൊരുക്കിയെന്ന പരാതിയിലാണ് നടപടി.
ഫേസ്ബുക്ക് ഇന്ത്യ എംഡി ഡല്‍ഹി നിയമസഭ സമിതിക്ക് മുന്‍പില്‍ ഹാജരാകും

ന്യൂ ഡല്‍ഹി: ഫേസ്ബുക്ക് ഇന്ത്യ എംഡി അജിത് മോഹൻ ഇന്ന് ഡല്‍ഹി നിയമസഭസമിതിക്ക് മുൻപിൽ ഹാജരാകും. ഉച്ചക്ക് 12 മണിക്ക് രാഘവ് ഛദ്ദ എംഎൽഎ അധ്യക്ഷനായ സമിതിക്ക് മുൻപിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ബിജെപിയുടെ വിദ്വേഷ പ്രചാരണത്തിന് വേദിയൊരുക്കിയെന്ന പരാതിയിലാണ് ഫേസ്ബുക്ക് ഇന്ത്യ എംഡിയെ വിളിച്ചു വരുത്തുന്നത്.

ബിജെപിയെ സഹായിക്കുന്നുവെന്ന പരാതിയിൽ നേരത്തെ, പാർലമെൻറ് സമിതിക്ക് മുൻപിലും അജിത് മോഹൻ ഹാജരായിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ അജിത് മോഹനെ വീണ്ടും വിളിച്ചു വരുത്താനാണ് ശശി തരൂർ എംപി അധ്യക്ഷനായ സമിതി തീരുമാനിച്ചിരിക്കുന്നത്.

Related Stories

Anweshanam
www.anweshanam.com