മുസ്​ലിം വിരുദ്ധപരാമർശത്തിൽ ഫേസ്​ബുക്​ ഇന്ത്യയുടെ എക്​സിക്യൂട്ടീവ്​ അങ്കി ദാസ്​ മാപ്പുപറഞ്ഞു
India

മുസ്​ലിം വിരുദ്ധപരാമർശത്തിൽ ഫേസ്​ബുക്​ ഇന്ത്യയുടെ എക്​സിക്യൂട്ടീവ്​ അങ്കി ദാസ്​ മാപ്പുപറഞ്ഞു

ഇതിനെതിരായുള്ള എല്ലാ പ്രതികരണങ്ങളെയും താൻ മാനിക്കുന്നു. പോസ്​റ്റ്​ ഡിലീറ്റ്​ ചെയ്​ത്​ ഖേദപ്രകടനം നടത്തുന്നു

News Desk

News Desk

ന്യൂഡൽഹി: മുസ്​ലിം വിരുദ്ധപരാമർശത്തിൽ ഫേസ്​ബുക്​ ഇന്ത്യയുടെ എക്​സിക്യൂട്ടീവ്​ അങ്കി ദാസ്​ മാപ്പുപറഞ്ഞു. ഇവർ ഫേസ്​ബുക്​ പേജിൽ ഷെയർ ചെയ്​ത പോസ്​റ്റിൽ മുസ്​ലീംകളെ 'അധപതിച്ച സമുദായം' എന്നുവിളിച്ചിരുന്നു. പോസ്റ്റ് ഡിലീറ്റ് ചെയ്‌താണ്‌ ഇവർ മാപ്പ് പറഞ്ഞത്. സി.എ.എ വിരുദ്ധ ​പ്രക്ഷോഭകർക്കെതിരായി ഒരു റി​ട്ട: പൊലീസ്​ ഉദ്യോഗസ്ഥൻ എഴുതിയ ലേഖനം ഷെയർ ചെയ്​തതാണ്​ അങ്കി ദാസിനെ വെട്ടിലാക്കിയത്​. ​

തന്റെ ഫേസ്​ബുക് പോസ്​റ്റ്​ ഇസ്​ലാമിനെ അപകീർത്തിപ്പെടുത്താനുള്ളതായിരുന്നില്ല. ഫെമിനിസത്തെക്കുറിച്ചും പൗരധർമ്മത്തെക്കുറിച്ചുമുളള തൻെറ വിശ്വാസം പങ്കുവെച്ചതാണ്​. ഇതിനെതിരായുള്ള എല്ലാ പ്രതികരണങ്ങളെയും താൻ മാനിക്കുന്നു. പോസ്​റ്റ്​ ഡിലീറ്റ്​ ചെയ്​ത്​ ഖേദപ്രകടനം നടത്തുന്നു - അങ്കി ദാസ്​ ​ പറഞ്ഞായി ഹഫിങ്​ടൺ പോസ്​റ്റ്​ റിപ്പോർട്ട്​ ചെയ്യുന്നു.

നേരത്തേ, ഇന്ത്യയിൽ ഫേസ്ബുക്കും വാട്ട്​സ്​ആപ്പും​ നിയന്ത്രിക്കുന്നത്​ ബിജെപിയും ആർ‌എസ്‌എസും ചേർന്നാണെന്ന്​ കോ​ൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. അവർ അതിലൂടെ വ്യാജവാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കുകയും വോട്ടർമാരെ സ്വാധീനിക്കാൻ ഉപയോഗിക്കുകയുമാണ്​. ഫേസ്​ബുക്കിനെ കുറിച്ചുള്ള സത്യം അമേരിക്കൻ മാധ്യമങ്ങൾ തുറന്നുകാട്ടിയതായും രാഹുൽ പറഞ്ഞിരുന്നു.

Anweshanam
www.anweshanam.com