ചൈനീസ് ഇറക്കുമതി കുറയ്ക്കാന്‍ ഗുണനിലവാര പരിശോധന കര്‍ശ്ശനമാക്കി ഇന്ത്യ
India

ചൈനീസ് ഇറക്കുമതി കുറയ്ക്കാന്‍ ഗുണനിലവാര പരിശോധന കര്‍ശ്ശനമാക്കി ഇന്ത്യ

ഇറക്കുമതിയിലൂടെ രാജ്യത്ത് എത്തുന്ന ഗുണനിലവാരം ഇല്ലാത്ത സാധാനങ്ങളുടെ വരവ് തടയുക എന്നതാണ് ലക്ഷ്യം.

By News Desk

Published on :

ന്യൂ ഡല്‍ഹി: ചൈനീസ് ഇറക്കുമതി ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി കേന്ദ്രസര്‍ക്കാര്‍. അടുത്ത മാര്‍ച്ച് മുതല്‍ രാജ്യത്ത് എത്തുന്ന 371 വിഭാഗത്തില്‍പ്പെട്ട ചരക്കുകള്‍ കൂടി ഇന്ത്യന്‍ സ്റ്റാന്‍റേര്‍ഡ്സ് (ഐഎസ്) പരിധിയിലാക്കാനാണ് കേന്ദ്രനീക്കം.

കളിപ്പാട്ടങ്ങള്‍, സ്റ്റീല്‍ ബാറുകള്‍, സ്റ്റീല്‍ ട്യൂബ്, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, ടെലികോം ഉത്പന്നങ്ങള്‍, വലിയ യന്ത്രങ്ങള്‍, പേപ്പര്‍, റബ്ബര്‍ ഉത്പന്നങ്ങള്‍, ഗ്ലാസ് എന്നീ വിഭാഗത്തില്‍ പെടുന്ന ഉത്പന്നങ്ങള്‍ എല്ലാം ഇന്ത്യയില്‍ ഇറക്കുമതി ചെയ്യണമെങ്കില്‍ ഇനി ഐഎസ് സ്റ്റാന്‍റേര്‍ഡ് ഉറപ്പാക്കേണ്ടി വരും. ഇത്തരം ഉത്പന്നങ്ങളുടെ വലിയൊരു ഭാഗം ചൈനയില്‍ നിന്നാണ് വരുന്നത്.

ഇറക്കുമതിയിലൂടെ രാജ്യത്ത് എത്തുന്ന ഗുണനിലവാരം ഇല്ലാത്ത സാധാനങ്ങളുടെ വരവ് തടയുക എന്നതാണ് പ്രധാനമായും കേന്ദ്ര വാണിജ്യ മന്ത്രാലയം ഇതിലൂടെ ഉദ്ദേശിക്കുന്നത്. കേന്ദ്രം പ്രഖ്യാപിച്ച അത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം ഇറക്കുമതി കുറയ്ക്കുക എന്ന നയം കൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ നടപടികള്‍. ഐഎസ് പരിധിയില്‍ ഉള്‍പ്പെടുത്തേണ്ട സാധാനങ്ങള്‍ സംബന്ധിച്ച് വാണിജ്യ മന്ത്രാലയം കഴിഞ്ഞ വര്‍ഷം തന്നെ പട്ടിക തയ്യാറാക്കിയിരുന്നു.

Anweshanam
www.anweshanam.com