ബി​ഹാ​ര്‍ മു​ന്‍ ഡി​ജി​പി ഗു​പ്തേ​ശ്വ​ര്‍ പാ​ണ്ഡെ ജെ​ഡി​യു​വി​ല്‍

ബി​ഹാ​ര്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യി​രി​ക്കേ അ​ടു​ത്തി​ടെ​യാ​ണ് പാ​ണ്ഡെ സ​ര്‍​വീ​സി​ല്‍ നി​ന്നും സ്വ​യം വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്
ബി​ഹാ​ര്‍ മു​ന്‍ ഡി​ജി​പി ഗു​പ്തേ​ശ്വ​ര്‍ പാ​ണ്ഡെ ജെ​ഡി​യു​വി​ല്‍

പാട്‌ന: ബീഹാര്‍ മുന്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡെ ജെ​ഡി​യു​വി​ല്‍ ചേര്‍ന്ന്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ പാണ്ഡേ ജെ.ഡി.യുവില്‍ ചേര്‍ന്നു. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ജെ.ഡി.യുവില്‍ ചേര്‍ന്നതെന്നും പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും നിര്‍വഹിക്കുമെന്നും പാണ്ഡേ പറഞ്ഞു-ദി ഇന്ത്യന്‍ എക്സ്പ്രസ്സ്‌ റിപ്പോര്‍ട്ട്.

ശ​നി​യാ​ഴ്ച അ​ദ്ദേ​ഹം നി​തീ​ഷ് കു​മാ​റു​മാ​യി പാ​റ്റ്ന​യി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നാ​യി​രു​ന്നു പാ​ണ്ഡെ​യു​ടെ പ്ര​തി​ക​ര​ണം. നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ബീഹാറില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലൂടെ അടുത്തിടെ ശ്രദ്ധേയനായ ഉദ്യോഗസ്ഥനാണ് പാണ്ഡേ.

ബി​ഹാ​ര്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യി​രി​ക്കേ അ​ടു​ത്തി​ടെ​യാ​ണ് പാ​ണ്ഡെ സ​ര്‍​വീ​സി​ല്‍ നി​ന്നും സ്വ​യം വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്. മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ബി​ഹാ​റി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ഒ​ക്ടോ​ബ​ര്‍ 28, ന​വം​ബ​ര്‍ മൂ​ന്ന്, ഏ​ഴ് തീ​യ​തി​ക​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ്.

ന​വം​ബ​ര്‍ പ​ത്തി​ന് വോ​ട്ടെ​ണ്ണ​ല്‍ ന​ട​ക്കും. കോ​വി​ഡ് മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് ക​മ്മീ​ഷ​ന്‍ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

Related Stories

Anweshanam
www.anweshanam.com