കടല്‍ക്കൊല കേസ്:  ഇന്ത്യയ്ക്ക് നഷ്ടപരിഹാരം നല്‍കണം
India

കടല്‍ക്കൊല കേസ്: ഇന്ത്യയ്ക്ക് നഷ്ടപരിഹാരം നല്‍കണം

ഇറ്റാലിയന്‍ നാവികര്‍ 2 മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന സംഭവത്തില്‍ ഇറ്റലി ഇന്ത്യയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് രാജ്യാന്തര ആര്‍ബിട്രേഷന്‍ ട്രൈബ്യൂണല്‍ വിധിച്ചു. വി

By News Desk

Published on :

ന്യൂഡല്‍ഹി: ഇറ്റാലിയന്‍ നാവികര്‍ 2 മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന സംഭവത്തില്‍ ഇറ്റലി ഇന്ത്യയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് രാജ്യാന്തര ആര്‍ബിട്രേഷന്‍ ട്രൈബ്യൂണല്‍ വിധിച്ചു. വിദേശകാര്യമന്ത്രാലയാണ് ഇക്കാര്യം അറിയിച്ചത്. നഷ്ടപരിഹാരം സംബന്ധിച്ച് ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നും ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു.

2012 ഫെബ്രുവരി 15നായിരുന്നു സംഭവം. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന ബോട്ടിന് നേരെ ഇറ്റലിയുടെ ചരക്ക് കപ്പലായ എന്റിക്ക ലെക്‌സിയിലെ സുരക്ഷാനാവികര്‍ വെടിവെയ്ക്കുകയായിരുന്നു. വെടിവെപ്പില്‍ നീണ്ടകര സ്വദേശികളായ സെലസ്റ്റിന്‍ വാലന്റൈന്‍, രാജേഷ് പിങ്കി എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു.

Anweshanam
www.anweshanam.com