കുൽഗാമിൽ ഏറ്റുമുട്ടല്‍; ഭീകരനെ സുരക്ഷാ സേന വധിച്ചു
India

കുൽഗാമിൽ ഏറ്റുമുട്ടല്‍; ഭീകരനെ സുരക്ഷാ സേന വധിച്ചു

കുൽഗാമിലെ ലിഖ്ദി പോറ പ്രദേശത്താണ് ഏറ്റുമുട്ടൽ നടക്കുന്നത്

By News Desk

Published on :

കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. കുൽഗാമിലെ ലിഖ്ദി പോറ പ്രദേശത്താണ് ഏറ്റുമുട്ടൽ നടക്കുന്നത്. പ്രദേശത്ത് ജമ്മു കശ്മീർ പൊലീസ് അടക്കമുള്ള സേനാ വിഭാഗങ്ങൾ ക്യാമ്പ് ചെയ്യുന്നുണ്ട്.

പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന തെരച്ചില്‍ ആരംഭിച്ചത്. തെരച്ചില്‍ പുരോഗമിക്കുന്നതിനിടെ ഭീകരര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

രാവിലെ ജമ്മു കശ്​മീരിലെ ഹിരാനഗർ സെക്​ടറിൽ വെടിനിർത്തൽ കരാർ ലംഘിച്ച പാകിസ്​താൻ സേന വെടിയുതിർത്തിരുന്നു.

കഴിഞ്ഞ ദിവസവും ഷോപിയാനിലും പാംപോറിലും സമാനമായ രീതിയില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു.

Anweshanam
www.anweshanam.com