കൊറോണ കാലം: അദ്ധ്വാനത്തിലും പിരി മുറുക്കത്തിലും വലഞ്ഞു ഇന്ത്യന്‍ തൊഴിലാളികള്‍

കൊറോണ കാലത്ത് അദ്ധ്വാനത്തിലും പിരി മുറുക്കത്തിലും വലഞ്ഞു ഇന്ത്യന്‍ തൊഴിലാളികള്‍.
കൊറോണ കാലം: അദ്ധ്വാനത്തിലും പിരി മുറുക്കത്തിലും വലഞ്ഞു ഇന്ത്യന്‍ തൊഴിലാളികള്‍

ന്യൂ ഡല്‍ഹി: കൊറോണ കാലത്ത് അദ്ധ്വാനത്തിലും പിരി മുറുക്കത്തിലും വലഞ്ഞു ഇന്ത്യന്‍ തൊഴിലാളികള്‍. അമിത അധ്വാനം കൊണ്ടുള്ള പിരിമുറുക്കത്തില്‍ വലയുന്ന തൊഴിലാളികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്.

ഇന്ത്യയിലെ 41 ശതമാനം തൊഴിലാളികളാണ് വര്‍ക്ക് ലോഡ് അനുവഭിക്കുന്നത്. ഇത് അവരുടെ വ്യക്തി ജീവതത്തെയും പ്രതികൂലമായി ബാധിക്കുന്നായി റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ ആറ് മാസക്കാലമായി തൊഴിലാളികള്‍ മറ്റൊരു തൊഴില്‍ അന്തരീക്ഷത്തിലേക്ക് മാറിയിട്ടുണ്ട്. ഇതൊരു പുതിയ തുടക്കമാണെന്ന് ഇന്ത്യന്‍ മൈക്രോസോഫ്റ്റ് തലവന്‍ സമിക് റോയ് പറഞ്ഞു.

കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം ഓഫീസ് ജീവനക്കാരുടെ ഇന്റെര്‍നെറ്റ് ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ മീറ്റിംങ്ങുകളെയും ചാറ്റുകളെയും ആശ്രയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ സര്‍വെ കോവിഡ് പ്രതിസന്ധി ആഗോളതലത്തില്‍ തൊഴിലാളികളെ എങ്ങനെ ബാധിച്ചുവെന്ന് ചുണ്ടികാട്ടുന്നു.

Related Stories

Anweshanam
www.anweshanam.com