തെരഞ്ഞെടുപ്പ് കോവിഡ് വ്യാപനം കൂട്ടും; തദ്ദേശ തിരഞ്ഞെടുപ്പിനെതിരെ ഐഎംഎ രംഗത്ത്

കോവിഡ് അതിരൂക്ഷമായ സാഹചര്യമാണ് സംസ്ഥാനത്ത് നില നില്‍ക്കുന്നത്. അതീവ ജാഗ്രതയും കര്‍ശന നടപടികളും വേണ്ടസമയമാണിതെന്നും ഐഎംഎഅറിയിച്ചു
തെരഞ്ഞെടുപ്പ് കോവിഡ് വ്യാപനം കൂട്ടും; തദ്ദേശ തിരഞ്ഞെടുപ്പിനെതിരെ ഐഎംഎ രംഗത്ത്

ന്യൂഡല്‍ഹി: തദ്ദേശ തെരഞ്ഞടുപ്പ് നടത്തുന്നതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത്. തെരഞ്ഞെടുപ്പ് രോഗവ്യാപനം കൂട്ടുമെന്നാണ് ഐഎംഎയുടെ വിലയിരുത്തല്‍. ഇക്കാരണത്താലാണ് നിലപാട് വ്യക്തമാക്കി ഐഎംഎ രംഗത്തെത്തിയത്.

തെരഞ്ഞെടുപ്പിന്റെ തിയതി നീട്ടിവെയ്ക്കണം. കോവിഡ് അതിരൂക്ഷമായ സാഹചര്യമാണ് സംസ്ഥാനത്ത് നില നില്‍ക്കുന്നത്.അതീവ ജാഗ്രതയും കര്‍ശന നടപടികളും വേണ്ടസമയമാണിതെന്നും ഐഎംഎഅറിയിച്ചു. പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടണമെന്നും ഐഎംഎ നിര്‍ദേശിച്ചു.

സെന്റിനല്‍ സര്‍വേ, എപി ഡേമിയോളജിക്കല്‍ സര്‍വേകളും കൂടുതലായി ചെയ്യണം. പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാന്‍ എന്ന പേരില്‍ അശാസ്ത്രീയമായ ചികിത്സ പ്രോത്സാഹിപ്പിക്കരുതെന്നും ഐഎംഎ പറഞ്ഞു.

ഇതിന് പുറമെ വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികളെ കൃത്യമായി നിരീക്ഷിക്കണം. രോഗവ്യാപനത്തിന് സഹചര്യം ഉണ്ടാകരുത്. ആദ്യം ചികിത്സ കേന്ദ്രങ്ങളിലെ സ്വകാര്യ ഡോക്ടര്‍മാര്‍ക്ക് വേതനം ഉറപ്പാക്കണമെന്നും ഐഎംഎനിര്‍ദേശിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്ത കൊറോണ ആശുപത്രികളിലെ ജീവനക്കാര്‍ക്ക് അഞ്ച് മാസമായി വേതനം ലഭിക്കുന്നില്ല. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഐഎംഎവ്യക്തമാക്കി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com