കോവിഡ്: എട്ട് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് മാറ്റി; മറ്റിടങ്ങളിലെ തീരുമാനം നാളെ

ചവറ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ ഏഴ് വരെ മാറ്റിവച്ചിരിക്കുകയാണ്
കോവിഡ്: എട്ട് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് മാറ്റി; മറ്റിടങ്ങളിലെ തീരുമാനം നാളെ

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന്‍ രാജ്യത്തെ എട്ട് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് മാറ്റിവെച്ചു. തിരഞ്ഞെടുപ്പുകള്‍ എല്ലാം മാറ്റിവച്ചിട്ടില്ലെന്നും മറ്റ് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് നാളെ തീരുമാനിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ചവറ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ ഏഴ് വരെ മാറ്റിവച്ചിരിക്കുകയാണ്. സംസ്ഥാനത്ത് കുട്ടനാട്, ചവറ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. കുട്ടനാട് മണ്ഡലം സംബന്ധിച്ച്‌ കമ്മീഷന്‍ തീരുമാനം എടുത്തിട്ടില്ല. ഇതില്‍ തീരുമാനം നാളെയുണ്ടാകും.

തോമസ് ചാണ്ടി, എന്‍. വിജയന്‍പിള്ള എന്നിവരുടെ മരണത്തോടെയാണ് കുട്ടനാട്, ചവറ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. എല്‍.ഡി.എഫ് സര്‍ക്കാരിന്‍െ്‌റ കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷത്തില്‍ താഴെ സമയമേയുള്ളൂ. ഒരു വര്‍ഷത്തില്‍ താഴെ സമയം അവശേഷിക്കെ ഏതെങ്കിലും മണ്ഡലത്തില്‍ സീറ്റ് ഒഴിവ് വന്നാല്‍ തിരഞ്ഞെടുപ്പ് ഉപേക്ഷിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടത്തിലുണ്ട്. ഇക്കാര്യത്തില്‍ നാളെ തീരുമാനം എടുക്കും.

Related Stories

Anweshanam
www.anweshanam.com