വര്‍ഗീയ പരാമര്‍ശം നടത്തി വോട്ടുതേടി; മ​മ​തയ്​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സ്

പ്ര​ചാ​ര​ണ​ത്തി​നി​ടെ മു​സ്ലീം​ങ്ങ​ളു​ടെ വോ​ട്ട് വി​ഭ​ജി​ച്ച്‌ പോ​കാ​തെ നോ​ക്ക​ണ​മെ​ന്ന് മ​മ​ത പ​റ​ഞ്ഞി​രു​ന്നു
വര്‍ഗീയ പരാമര്‍ശം നടത്തി വോട്ടുതേടി; മ​മ​തയ്​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സ്

കോ​ല്‍​ക്ക​ത്ത: ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സ്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാ​ണ് ന​ട​പ​ടി. കേ​ന്ദ്ര​മ​ന്ത്രി മു​ക്താ​ര്‍ അ​ബ്ബാ​സ് ന​ഖ്വി​യാ​ണ് മ​മ​ത​യ്‌​ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്.

പ്ര​ചാ​ര​ണ​ത്തി​നി​ടെ മു​സ്ലീം​ങ്ങ​ളു​ടെ വോ​ട്ട് വി​ഭ​ജി​ച്ച്‌ പോ​കാ​തെ നോ​ക്ക​ണ​മെ​ന്ന് മ​മ​ത പ​റ​ഞ്ഞി​രു​ന്നു. മ​മ​ത​യോ​ട് 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഹൂഗ്ളി ജില്ലയിലെ താരകേശ്വറില്‍ നടന്ന പൊതുയോഗത്തില്‍ മമത പരസ്യമായി വര്‍ഗീയ പരാമര്‍ശം നടത്തി വോട്ടുതേടിയതായി പരാതിയില്‍ പറയുന്നു.

"ഞാന്‍ എന്റെ ന്യൂനപക്ഷ സഹോദരങ്ങളോട് കൈകള്‍ കൂപ്പി അഭ്യര്‍ത്ഥിക്കുന്നു, പിശാചിന്റെ വാക്കുകള്‍ കേട്ട് ന്യൂനപക്ഷ വോട്ടുകള്‍ വിഭജിക്കരുത്. അയാള്‍ വര്‍ഗീയ പ്രസ്താവനകള്‍ നടത്തുകയും ഹിന്ദുവും മുസ്ലിങ്ങളും തമ്മില്‍ ഏറ്റുമുട്ടലിന് തുടക്കമിടുകയും ചെയ്യുന്നു. ന്യൂനപക്ഷ വോട്ടുകള്‍ വിഭജിക്കുന്നതിനായി ബി.ജെ.പി നല്‍കിയ പണവുമായി സി.പി.എമ്മിലെയും ബി.ജെ.പിയിലെയും സഖാക്കള്‍ കറങ്ങുകയാണ്"- മമത പറഞ്ഞിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com