വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ളാദ പ്രകടനങ്ങള്‍ക്ക് വിലക്കുമായി അസം

അതേസമയം, അസമില്‍ രാത്രി കര്‍ഫ്യൂ മെയ് 7 വരെ നീട്ടിയിട്ടുണ്ട്.
വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ളാദ പ്രകടനങ്ങള്‍ക്ക് വിലക്കുമായി അസം

ഭുവനേശ്വര്‍: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നാളെ വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ളാദ പ്രകടനങ്ങള്‍ക്കും റാലികള്‍ക്കും വിലക്കേര്‍പ്പെടുത്തി അസം. നാളെയാണ് അഞ്ച് സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലേയ്ക്കും നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്. വിജയിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ കൂടെ രണ്ട് പേര്‍ മാത്രമേ ഉണ്ടാകാവൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ പടക്കം പൊട്ടിക്കുന്നതും ഉച്ചഭാഷിണികളൂശട ഉപയോഗവും സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്. അതേസമയം, അസമില്‍ രാത്രി കര്‍ഫ്യൂ മെയ് 7 വരെ നീട്ടിയിട്ടുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com