ഗുണ്ടാസംഘത്തിന്റെ വെടിയേറ്റ് 8 പൊലീസുകാര്‍ കൊല്ലപ്പെട്ടു
India

ഗുണ്ടാസംഘത്തിന്റെ വെടിയേറ്റ് 8 പൊലീസുകാര്‍ കൊല്ലപ്പെട്ടു

ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ ക്രിമിനലുകളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ എട്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടു.

By News Desk

Published on :

കാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ ക്രിമിനലുകളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ എട്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഡിവൈഎസ്പി ദേവേന്ദ്ര മിശ്ര ഉള്‍പ്പെടെ 3 സബ് ഇന്‍സ്‌പെക്ടര്‍മാരും നാല് കോണ്‍സ്റ്റബിളുമാണ് കൊല്ലപ്പെട്ടത്. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വികാസ് ദുബെയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിനിടയിലാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു.

(ചിത്രം: എഎന്‍ഐ)

Anweshanam
www.anweshanam.com