പുതിയ വിദ്യാഭ്യാസ നയത്തില്‍ കുട്ടികള്‍ എങ്ങനെ ചിന്തിക്കണം എന്നതിനാണ് പ്രാധാന്യം: പ്രധാനമന്ത്രി
India

പുതിയ വിദ്യാഭ്യാസ നയത്തില്‍ കുട്ടികള്‍ എങ്ങനെ ചിന്തിക്കണം എന്നതിനാണ് പ്രാധാന്യം: പ്രധാനമന്ത്രി

രാജ്യത്തെ പുതിയ വിദ്യാഭ്യാസ നയം ഏതെങ്കിലും പ്രത്യേക മേഖലയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

News Desk

News Desk

ന്യൂഡല്‍ഹി: രാജ്യത്തെ വിദ്യാഭ്യാസ നയത്തില്‍ 35 വര്‍ഷത്തിന് ശേഷം വരുന്ന മാറ്റങ്ങള്‍ ഏതെങ്കിലും പ്രത്യേക മേഖലയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്‍പുണ്ടായിരുന്ന വിദ്യാഭ്യാസനയം കുട്ടികള്‍ എന്ത് ചിന്തിക്കണം എന്നതിനായിരുന്നു എങ്കില്‍ പുതിയ നയത്തില്‍ കുട്ടികള്‍ എങ്ങനെ ചിന്തിക്കണം എന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

പുതിയ വിദ്യാഭ്യാസനയത്തിലെ മാറ്റങ്ങളേക്കുറിച്ച്‌ ചര്‍ച്ച ചെയ്യാനായി മാനവവിഭവശേഷി വികസനവകുപ്പു മന്ത്രാലയവും യുജിസിയും വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പുതിയ വിദ്യാഭ്യാസനയം പ്രാബല്യത്തില്‍ വരുത്തുന്നതിനേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. ഇതില്‍ ഏതെങ്കിലും പ്രത്യേക മേഖലയോട് പക്ഷപാതം കാണിക്കുന്നതായി ആരും പറഞ്ഞിട്ടില്ല. ആശയങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കാന്‍ മാതൃഭാഷയില്‍ പഠിക്കുന്നത് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Anweshanam
www.anweshanam.com