കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു
India

കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു

By Sreehari

Published on :

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. സ്റ്റെര്‍ലിംഗ് ബയോടെക് കമ്പനി ഉള്‍പ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ചോദ്യം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ വസതിയിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.

ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ നേരത്തെ വിളിപ്പിച്ചിരുന്നുവെങ്കിലും കൊറോണ നിയന്ത്രണങ്ങള്‍ കാരണം എത്താന്‍ കഴിയില്ലെന്ന് പട്ടേല്‍ പറഞ്ഞിരുന്നു.

കേസുമായി ബന്ധപ്പെട്ട് അഹമ്മദ് പട്ടേലിന്റെ മകനേയും മരുമകനേയും നേരത്തെ ചോദ്യം ചെയ്തിരുന്നു. സ്റ്റെര്‍ലിംഗ് ബയോടെക് 8100 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

Anweshanam
www.anweshanam.com