ഡ്യൂട്ടിക്കിടെ മരണം: നഷ്ടപരിഹാരം 18 വർഷത്തിന് ശേഷം

നഷ്ടപരിഹാരം ലഭിക്കാൻ പക്ഷേ 18 വർഷത്തോളം കാത്തിരിക്കേണ്ടിവരുമെന്ന് പ്രമീളാദേവി ഒരിക്കലും കരുതിയിരുന്നില്ല.
ഡ്യൂട്ടിക്കിടെ മരണം: നഷ്ടപരിഹാരം 18 വർഷത്തിന് ശേഷം

ന്യൂഡൽഹി: 2002 ലെ ജമ്മു കശ്മീർ തെരഞ്ഞെടുപ്പ് ഡ്യൂട്ടി വേളയിൽ മരിച്ച സെൻട്രൽ റിസർവ് പൊലിസ് ഫോഴ്‌സ് (സിആർപിഎഫ്) ഉദ്യോഗസ്ഥൻ രമേഷ് കുമാറിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമായത് 18 വർഷത്തിനുശേഷം - ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്.

അഞ്ച് ലക്ഷം രൂപയാണ് രമേഷ് കുമാറിൻ്റെ വിധവ പ്രമീളാ ദേവി നഷ്ടപരിഹാരമായി പ്രതീക്ഷിച്ചത്. നഷ്ടപരിഹാരം ലഭിക്കാൻ പക്ഷേ 18 വർഷത്തോളം കാത്തിരിക്കേണ്ടിവരുമെന്ന് പ്രമീളാദേവി ഒരിക്കലും കരുതിയിരുന്നില്ല. അധികാരികൾക്കുള്ള നിരന്തര ഓർമ്മപ്പെടുത്തലുകൾ ഫലപ്രദമാകാൻ നീണ്ട 18 വർഷ കാത്തിരിപ്പ്!

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയാണ് അവസാനം പ്രമീളാദേവിയോട് കനിവ് കാണിച്ചത്. ഭർത്താവിൻ്റെ മരണത്തിൽ നഷ്ടപരിഹാരം ഇനിയും ലഭ്യമായില്ലെന്ന ഇമെയിൽ പ്രമീളാദേവി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കഴിഞ്ഞ മാസം അയച്ചിരുന്നു. ഇമെയിൽ സന്ദേശത്തിന്മേൽ സത്വര നടപടി. ഇതുപ്രകാരം പ്രമീളാദേവിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 20 ലക്ഷം രൂപ കൈമാറാൻ ഉത്തരവിടുകയായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ.

കഴിഞ്ഞ 18 വർഷമായി നഷ്ടപരിഹാരത്തിനായി നൽകിയ ഓർമ്മപ്പെടുത്തലുകളോട് ജമ്മു കശ്മീരിൽ മുഖ്യ തെ രഞ്ഞെടുപ്പ് ഓഫീസർ പ്രതികരിച്ചില്ലെന്ന് ആഗസ്ത് 10 ന് പ്രമീളാദേവി അറോറയ്ക്ക് എഴുതി. നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപയാണ് 2002ൽ പ്രഖ്യാപിക്കപ്പെട്ടത്. ഈ കേസിന്റെ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി അറോറ 20 ലക്ഷം രൂപ അനുവദിച്ചുള്ള ഉത്തരവാണ് നൽകിയത്. ഇത്തരം കേസുകളിലെ കുടുംബങ്ങൾക്ക് നിലവിൽ 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരം.

നഷ്ടപരിഹാരം അനുവദിച്ചുള്ള നടപടിക്രമങ്ങൾക്ക് ശേഷം കാലതാമസത്തിന് ക്ഷമ ചോദിച്ചും ഭർത്താവിന്റെ ജീവ ത്യാഗത്തിന് കടപ്പെട്ടും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അറോറ പ്രമീളാ ദേവിക്ക് മെയിൽ സന്ദേശമയച്ചു. ഇതിനിടെ ഇത്തരം കേസുകൾ ഇനിയും അവശേഷിക്കുന്നുണ്ടോയെന്ന് അന്വേഷിച്ച് റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ട് എല്ലാ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകൾക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ കത്തെഴുതിയിട്ടുണ്ട്. സമാനമായ

നഷ്ടപരിഹാര കേസുകൾ സംബന്ധിച്ച ഡിജിറ്റൽ ഡാറ്റാബേസിന് രൂപം നൽകാൻ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് സുനിൽ അറോറ ആവശ്യപ്പെട്ടു. ഭരണചക്രം തിരിക്കുന്നവരുടെ ഭരണപരാജയം സ്ഥാപനവൽകരിക്കപ്പെട്ടിരിക്കുന്നു. നഷ്ടങ്ങളേറ്റുവാങ്ങുന്നവരോടുള്ള സംവേദനക്ഷമതയുടെ അഭാവം. അതിർത്തിവിട്ട നിസ്സംഗത. വിട്ടുപോയവരുടെ ഓർമ്മകളെ മാനിക്കുവാൻ സന്നദ്ധതയില്ലാഴ്മ - ഉദ്യോഗസ്ഥ വർഗത്തെപ്രതി സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷനുകൾക്കുളള സുനിൽ അറോറയുടെ കത്ത് അടിവരയടുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com