ഉ​ത്ത​രേ​ന്ത്യ​യില്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം; 6.1 തീവ്രത രേഖപ്പെടുത്തി

ഡല്‍ഹിയിലടക്കം വെള്ളിയാഴ്ച രാത്രി 10.30ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്
ഉ​ത്ത​രേ​ന്ത്യ​യില്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം; 6.1 തീവ്രത രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ശ​ക്ത​മാ​യ ഭൂചലനം. റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 6.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്.

ഡല്‍ഹിയിലടക്കം വെള്ളിയാഴ്ച രാത്രി 10.30ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. പഞ്ചാബിലെ അമൃത്സര്‍, ജമ്മു, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ഹരിയാണ, യുപിയിലെ നോയ്ഡ എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

അമൃത്സറില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണല്‍ സീസ്‌മോളജി സെന്ററിനെ ഉദ്ധരിച്ച് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. രാജസ്ഥാനിലെ ആള്‍വാറില്‍ 4.2 രേഖപ്പെടുത്തിയതായി വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. കാ​ഷ്മീ​ര്‍ താ​ഴ്‌​വ​ര​യാ​ണ് പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ടു​ക​ള്‍.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com