ഹ​രി​യാ​ന ഉ​പ​മു​ഖ്യ​മ​ന്ത്രി​ ദു​ഷ്യ​ന്ത് ചൗ​ട്ടാ​ല​യ്ക്ക് കോ​വി​ഡ്

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും സു​ഖ​മാ​യി​രി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു
ഹ​രി​യാ​ന ഉ​പ​മു​ഖ്യ​മ​ന്ത്രി​ ദു​ഷ്യ​ന്ത് ചൗ​ട്ടാ​ല​യ്ക്ക് കോ​വി​ഡ്

ച​ണ്ഡീ​ഗ​ഢ്: ഹ​രി​യാ​ന ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ജെ​ജെ​പി നേ​താ​വു​മാ​യ ദു​ഷ്യ​ന്ത് ചൗ​ട്ടാ​ല​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും സു​ഖ​മാ​യി​രി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു.

"എ​ന്‍റെ കോ​വി​ഡ്-19 പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​യി. പ​നി തു​ട​ങ്ങി​യ കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ല. എ​ന്നാ​ല്‍ റി​പ്പോ​ര്‍​ട്ട് പോ​സി​റ്റീ​വാ​യ​തി​നാ​ല്‍ ഞാ​ന്‍ സ്വ​യം ഐ​സോ​ലേ​ഷ​നി​ലാ​യി.'-​ചൗ​ട്ടാ​ല ട്വീ​റ്റ് ചെ​യ്തു.

നേരത്തെ ആഗസ്​റ്റില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടാറിനും കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. ഗുഡ്​ഗാവിലെ മേദാന്ത ആശുപത്രിയിലെ ചികില്‍സക്ക്​ ശേഷമാണ്​ അദ്ദേഹം രോഗമുക്​തി നേടിയത്​. ഹരിയാനയില്‍ ബി.ജെ.പിയും ചൗത്താലയുടെ ജെ.ജെ.പിയും ചേര്‍ന്നാണ്​ ഭരണം നടത്തുന്നത്​.

Related Stories

Anweshanam
www.anweshanam.com