കഞ്ചാവ് കടത്തു സംഘം പിടിയില്‍

കുപ്രസിദ്ധ കഞ്ചാവ് കടത്തുക്കാരന്‍ പോലീസ് പിടിയില്‍. മധ്യപ്രദേശ് സത്‌ന ജില്ലയിലാണ് സംഭവം.
കഞ്ചാവ് കടത്തു സംഘം പിടിയില്‍

ഭോപ്പാല്‍: കുപ്രസിദ്ധ കഞ്ചാവ് കടത്തുക്കാരന്‍ പോലീസ് പിടിയില്‍. മധ്യപ്രദേശ് സത്‌ന ജില്ലയിലാണ് സംഭവം. അനുപ് ജയ്‌സ്വാസ്വാള്‍ എന്ന കൊടും ക്രിമിനലിനോടാപ്പം ആറു കൂട്ടാളികളും പൊലീസിന്റെ പിടിയിലകപ്പെട്ടതായി എഎന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറ്റുമുട്ടിലിനൊടുവിലാണ് ഇവര്‍ പോലിസിന് വഴങ്ങിയത്. നേരത്തെ ഈ ക്രിമനിലിന്റെ തലക്ക് 50000 രൂപ പാരിതോഷികം പ്രഖ്യാപിക്കപ്പെട്ടിരുന്നു.

2. 2 കോടി രൂപ, നാല് നാലുചക്ര വാഹനങ്ങള്‍, ഒമ്പത് ലക്ഷം രൂപയുടെ നാല് കിലോ കഞ്ചാവ്, 2.77 കോടി വിലവരുന്ന റിവോള്‍വര്‍ തുടങ്ങിയവ സംഘത്തില്‍ നിന്ന് പിടിച്ചെടുത്തതായി പോലിസ് അറിയിച്ചു. ഭോപ്പാലില്‍ നിന്നു തിരിച്ചുപോകവെയാണ് സംഘം പിടിയിലായത്.

Related Stories

Anweshanam
www.anweshanam.com